4.33 കോടി വകമാറ്റിയ നടപടി; ലോക്നാഥ് ബെഹ്റയ്ക്ക് ക്ലീന്‍ചീറ്റ് നല്‍കി സര്‍ക്കാര്‍
|പൊലീസുകാർക്ക് ക്വാട്ടേഴ്സ് നിർമിക്കാൻ അനുവദിച്ച പണമാണ് വകമാറ്റിയത്
തിരുവനന്തപുരം: ലോക്നാഥ് ബെഹ്‌റ ഡിജിപിയായിരുന്ന സമയത്ത് 4.33കോടി വകമാറ്റിയ നടപടി സാധൂകരിച്ച് മന്ത്രിസഭാ തീരുമാനം. പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ് സീനിയർ പൊലീസ് ഉദ്യോഗസ്ഥർക്ക് ഓഫീസുകൾ നിർമ്മിച്ച നടപടിക്കാണ് അംഗീകാരം നൽകിയത്. ചട്ടപ്രകാരമുള്ള നടപടിയില്ലാതെ ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കരുതെന്ന കർശന നിർദ്ദേശത്തോടെയാണ് ഉത്തരവ്. ജൂലൈ 27 ലെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. സിഎജി റിപ്പോർട്ടിലടക്കം ഇതുമായി ബന്ധപ്പെട്ട ക്രമക്കേട് പരാമർശിച്ചിരുന്നു.
ലോക്‌നാഥ് ബെഹ്‌റ ഡിജിപി ആയിരുന്ന കാലത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിക്കപ്പെട്ട വിഷയമാണിത്. മുപ്പത് സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമ്മിക്കാനുള്ള പണം വകമാറ്റിക്കൊണ്ട് ഡിജിപിക്കുള്ള ക്യാമ്പ് ഓഫീസും ഒപ്പം തന്നെ സീനിയർ പൊലീസ് ഓഫീസർമാർക്ക് രണ്ട് വില്ലകളും മറ്റനുബന്ധ ഓഫീസുകളും നിർമ്മിച്ചിരുന്നു. തുടർന്ന് സർക്കാരിന് മുന്നിൽ പലതവണ ലോക്‌നാഥ് ബെഹ്‌റ തന്നെ ഇക്കാര്യം സാധൂകരിക്കാനായി കത്തുകൾ നൽകിയിരുന്നെങ്കിലും അന്നതെല്ലാം മടക്കപ്പെടുകയായിരുന്നു.