Kerala
ഹിന്ദി ഭാഷാ പഠനത്തിനുള്ള പ്രോത്സാഹന പരിപാടിയുമായി സര്‍ക്കാര്‍
Kerala

ഹിന്ദി ഭാഷാ പഠനത്തിനുള്ള പ്രോത്സാഹന പരിപാടിയുമായി സര്‍ക്കാര്‍

Web Desk
|
14 Sep 2021 2:10 AM GMT

അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഇത്തവണ അവസരം

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഹിന്ദി ഭാഷാ പഠനത്തിനുള്ള പ്രോത്സാഹന പരിപാടിയുമായി സംസ്ഥാന സര്‍ക്കാര്‍. അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഇത്തവണ അവസരം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.

കുട്ടികൾക്ക് ഹിന്ദി ഭാഷയോട് താല്‍പര്യം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളെ ഹിന്ദി ഭാഷയിലേക്ക് ആകർഷിച്ച് ഹിന്ദി പഠനം ലളിതമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുക. കോവിഡ് കാലത്തും ഭാഷാ പഠനത്തിനായി സുരീലി ഹിന്ദി വഴി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് 2 വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള പഠനപ്രവര്‍ത്തനങ്ങളാണ് ഇക്കുറി നടത്തുന്നത്.

2016-17 കാലയളവില്‍ ആരംഭിച്ച സുരീലി ഹിന്ദി വിവിധ ഘട്ടങ്ങളിലൂടെയായിരുന്നു ഭാഷയുടെ സ്വീകാര്യത വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തത്. കഥകൾ, കവിതകൾ, നാടകങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി രസകരമായ പാഠ്യപദ്ധതിയാണ് ഇത്തവണ തയ്യാറാക്കിയിരിക്കുന്നത്. ആനിമേഷനുകൾ,തോൽപ്പാവക്കൂത്ത്, പിക്ചർ ട്രാൻസിഷൻ എന്നിവയെ കുറിച്ചുള്ള പഠനവും സിലബസില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Tags :
Similar Posts