Kerala
ലൈഫ് മിഷൻ അഴിമതിക്കേസ്: സി.ബി.ഐ അന്വേഷണം തടയാൻ സർക്കാർ അഭിഭാഷകന് നൽകിയത് 55 ലക്ഷം രൂപ
Kerala

ലൈഫ് മിഷൻ അഴിമതിക്കേസ്: സി.ബി.ഐ അന്വേഷണം തടയാൻ സർക്കാർ അഭിഭാഷകന് നൽകിയത് 55 ലക്ഷം രൂപ

Web Desk
|
12 July 2022 2:23 AM GMT

നിയമസഭയിൽ കഴിഞ്ഞ ദിവസം നിയമമന്ത്രി കെ. രാജീവാണ് രേഖാമൂലം മറുപടി നൽകിയത്

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സി.ബി.ഐ അന്വേഷണം തടയാൻ സർക്കാർ അഭിഭാഷകന് നൽകിയത് 55 ലക്ഷം രൂപ. സർക്കാരിനായി വാദിച്ച അഡ്വ.കെ.വി വിശ്വനാഥിനാണ് 55 ലക്ഷം രൂപ നൽകിയത്. സിബിഐ അന്വേഷണത്തെ സർക്കാർ സുപ്രിം കോടതിയിലും എതിർത്തിരുന്നു. വിജിലൻസ് അന്വേഷണം ചൂണ്ടിക്കാട്ടിയാണ് സർക്കാർ അന്വേഷണത്തെ എതിർത്തത്. ഹൈക്കോടതിയിലും സുപ്രിം കോടതിയിലും സർക്കാർ ഇതുമായി ബന്ധപ്പെട്ട കേസ് വാദിച്ചിരുന്നു. അഭിഭാഷകന് 55 ലക്ഷം രൂപ നൽകിയെന്ന് നിയമസഭയിൽ കഴിഞ്ഞ ദിവസം നിയമമന്ത്രി പി. രാജീവാണ് രേഖാമൂലം മറുപടി നൽകിയിരിക്കുന്നത്.

ഹൈക്കോടതിയിൽ മാത്രം സി.ബി.ഐ അന്വേഷണത്തെ എതിർത്തുകൊണ്ട് സർക്കാരിന് 55 ലക്ഷം രൂപ ചെലവായി എന്നുള്ള കണക്കാണ് പുറത്ത് വരുന്നത്. പെരിയ ഇരട്ട കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽ വലിയ ഫീസ് വാങ്ങുന്ന അഭിഭാഷകരെ സർക്കാർ നിയമിക്കുന്നതിനെതിരെ വലിയ വിമർശനങ്ങൾക്കിടയാക്കുന്ന സാഹചര്യത്തിലാണ് പുതിയ കണക്കുകളും പുറത്ത് വന്നത്.

ഏതാണ്ട് എട്ടുകോടി എഴുപത്തിരണ്ട് ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് വിവിധ കേസുകളിലായി പുറത്തുനിന്നുള്ള അഭിഭാഷകർക്കായി നൽകിയിട്ടുള്ളതെന്നും നിയമമന്ത്രി നൽകിയ മറുപടിയിലുണ്ട്. സർക്കാരിന് എതിരായിട്ടുള്ള ചില കേസുകളിൽ കൂടുതൽ ഫീസ് വാങ്ങുന്ന അഭിഭാഷകരെ സുപ്രിം കോടതിയിലും എത്തിച്ച് വാദിക്കുന്നതിനായി കോടിക്കണക്കിന് രൂപയാണ് സർക്കാർ ചെലവാക്കുന്നത് എന്ന ആക്ഷേപവും രൂക്ഷമാകുകയാണ്.

Similar Posts