Kerala
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരെ നടപടി വേണമെന്ന ആവശ്യത്തിലുറച്ച് ഹരിതാ നേതാക്കള്‍
Kerala

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരെ നടപടി വേണമെന്ന ആവശ്യത്തിലുറച്ച് ഹരിതാ നേതാക്കള്‍

Web Desk
|
19 Aug 2021 1:15 AM GMT

വേഗത്തില്‍ നടപടി വന്നില്ലെങ്കില്‍ പ്രതിഷേധം പരസ്യമാക്കാനാണ് ഹരിത നേതാക്കളില്‍ ആലോചന. അതിനിടെ പി.കെ നവാസിനെതിരെ രജിസ്റ്റർ ചെയ്ത കേസില്‍ പൊലീസും നടപടി വേഗത്തിലാക്കിയേക്കും.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരെ വേഗത്തില്‍ നടപടിയെടുപ്പിക്കാന്‍ പാർട്ടിക്കകത്ത് സമ്മർദം ചെലുത്തി ഹരിത നേതാക്കള്‍. വേഗത്തില്‍ നടപടി വന്നില്ലെങ്കില്‍ പ്രതിഷേധം പരസ്യമാക്കാനാണ് ഹരിത നേതാക്കളില്‍ ആലോചന. അതിനിടെ പി.കെ നവാസിനെതിരെ രജിസ്റ്റർ ചെയ്ത കേസില്‍ പൊലീസും നടപടി വേഗത്തിലാക്കിയേക്കും.

ഹരിത നേതാക്കള്‍ക്കെതിരെ ലൈംഗികചുവയുള്ള പരാമർശം നടത്തിയ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിന് തന്റെ ഭാഗം വിശദീകരിക്കാന്‍ 14 ദിവസമാണ് പാർട്ടി നല്‍കിയത്. ഈ പതിനാല് ദിവസം വരെ കാത്തിരിക്കാനാവില്ലെന്നാണ് ഹരിത നേതാക്കളുടെ നിലപാട്. വേഗത്തില്‍ നടപടി വേണമെന്ന ആവശ്യം ഹരിത നേതാക്കള്‍ ഉയർത്തുന്നുണ്ട്.

ഹരിത നേതാക്കളുമായി അനുഭാവം പുലർത്തുന്ന മുസ് ലിം ലീഗ് നേതാക്കളെ ഇക്കാര്യം അവർ അറിയിച്ചിട്ടുണ്ട്. ഇതുവരെ പരസ്യ പ്രതിഷേധമുയർത്താത്ത നേതാക്കള്‍ നടപടി വൈകുകയാണെങ്കില്‍ പരസ്യപ്രതികരണത്തിലേക്ക് പോകുമെന്ന സൂചനന നല്‍കുന്നുണ്ട്.

ഇതിനിടെ നവാസിനെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഒരു വിഭാഗം എം.എസ്.എഫ് സംസ്ഥാന ജില്ലാ നേതാക്കള്‍ ഉറച്ചു നില്‍ക്കുന്നുണ്ട്. നവാസിന് അനുകൂലായി മറ്റൊരു വിഭാഗം കത്തയച്ചെങ്കിലും ഭൂരിഭാഗം ജില്ലാ കമ്മറ്റികളും നടപടി ആവശ്യപ്പെടുന്നവരാണെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ അന്വേഷണ നടപടികള്‍ വേഗത്തിലാക്കാന് പൊലീസും ശ്രമം തുടങ്ങി. നേരത്തെ തന്നെ ഹരിത നേതാക്കളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതികളിലേക്ക് എത്താനുള്ള ശ്രമത്തിലാണ്.

Related Tags :
Similar Posts