Kerala
GST department said that the records of Veena Vijayans IGST payment cannot be provided
Kerala

വീണാ വിജയൻ ഐ.ജി.എസ്.ടി അടച്ചതിന്റെ രേഖകൾ നൽകാനാവില്ലെന്ന് ജി.എസ്.ടി വകുപ്പ്

Web Desk
|
19 Oct 2023 6:15 AM GMT

സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്‌ ജി.എസ്.ടി വകുപ്പിന്റെ മറുപടി.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്‌സാ ലോജിക് സി.എം.ആർ.എല്ലുമായി നടത്തിയ ഇടപാടിന്റെ ഐ.ജി.എസ്.ടി അടച്ചതിന്റെ അടച്ചതിന്റെ രേഖ നൽകാനാവില്ലെന്ന് ജി.എസ്.ടി വകുപ്പ്. കേരള സ്വതന്ത്ര തൊഴിലാളി യൂണിയൻ നേതാവായ സെബാസ്റ്റ്യൻ പാലത്തറയാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്.

എന്നാൽ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്നാണ് ജി.എസ്.ടി വകുപ്പിന്റെ മറുപടി. ഒരു നികുതിദായകൻ സർക്കാരിന് നൽകുന്ന നികുതിയുടെ വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല. ഇത് വിശാലമായ പൊതുതാൽപര്യത്തിന്റെ പരിധിയിൽ വരില്ലെന്നും മറുപടിയിൽ പറയുന്നു. ഐ.ജി.എസ്.ടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കുമെന്ന് ധനമന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ റിപ്പോർട്ടും ഇതുവരെ പുറത്തുവന്നിട്ടില്ല.

Related Tags :
Similar Posts