ഉറപ്പ് സ്ത്രീ സുരക്ഷ: പിങ്ക് പ്രൊട്ടക്ഷന്‍ പദ്ധതിക്ക് തുടക്കം
|കാറുകളില്‍ മാത്രമല്ല ഇനി ബുള്ളറ്റിലും ബൈക്കിലും സ്കൂട്ടറിലും സൈക്കിളിലും പിങ്ക് പൊലീസിന്റെ സൈറണ്‍ മുഴങ്ങും
സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പിങ്ക് പ്രൊട്ടക്ഷന്‍ പദ്ധതിക്ക് തുടക്കം. പൊതു സ്ഥലങ്ങളിലെയും, സൈബര്‍ ഇടങ്ങളിലെയും അതിക്രമങ്ങള്‍ക്ക് പുറമെ സ്ത്രീകള്‍ക്ക് നേരെയുള്ള ഗാര്‍ഹിക പീഡനവും തടായാനാണ് പദ്ധതി. കാറുകളില്‍ മാത്രമല്ല ഇനി ബുള്ളറ്റിലും ബൈക്കിലും സ്കൂട്ടറിലും സൈക്കിളിലും പിങ്ക് പൊലീസിന്റെ സൈറണ്‍ മുഴങ്ങും.
പ്രത്യേക പരിശീലനം ലഭിച്ച വനിത പൊലീസ് ഉദ്യോഗസ്ഥരെയാണ് പിങ്ക് പ്രൊട്ടക്ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച വിവരശേഖരണവും നടപടിയും ഉദ്ദേശിച്ചാണ് ബുള്ളറ്റുകളിലും ഇരുചക്രവാഹനങ്ങളിലും കറങ്ങുന്ന പിങ്ക് റോമിയോമാരെ അടക്കം ഉള്‍പ്പെടുത്തി പിങ്ക് പൊലീസിംഗ് സംവിധാനം ശക്തിപ്പെടുത്തിയിരിക്കുന്നത്.
പൊലീസ് ആസ്ഥാനത്ത് നടന്ന വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു. പരിശീലനം ലഭിച്ച വനിത പൊലീസ് ഉദ്യോഗസ്ഥർ കെ.എസ്.ആര്.ടി.സി, സ്വകാര്യ ബസുകളിലും സ്കൂള്‍, കോളേജ്, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവയുടെ മുന്നിലും ബസ് സ്റ്റോപ്പുകളിലും ഇനി മുതല്‍ സാന്നിധ്യമുറപ്പിക്കും. ഇവരുടെ സഹായത്തിനായി 14 ജില്ലകളിലും പിങ്ക് കണ്ട്രോള് റൂം പ്രവര്‍ത്തനസജ്ജമായി.