Kerala
സ്‌കൂൾ വാഹനങ്ങളിൽ ജി.പി.എസ് നിർബന്ധം, ഡ്രൈവർക്ക് യൂണിഫോമും ഐ.ഡി കാർഡും; മാർഗനിർദേശം പുറത്തിറക്കി
Kerala

സ്‌കൂൾ വാഹനങ്ങളിൽ ജി.പി.എസ് നിർബന്ധം, ഡ്രൈവർക്ക് യൂണിഫോമും ഐ.ഡി കാർഡും; മാർഗനിർദേശം പുറത്തിറക്കി

Web Desk
|
17 May 2022 1:15 PM GMT

ഡ്രൈവർക്ക് കുറഞ്ഞത് പത്തു വർഷത്തെ ഡ്രൈവിംഗ് പരിചയവും ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ അഞ്ചു വർഷത്തെ പരിചയവും ആവശ്യമാണ്

തിരുവനന്തപുരം: സ്കൂൾ വാഹനങ്ങൾക്കുള്ള മാർഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുൻപിലും പുറകിലും എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ വാഹനം എന്ന് ബോർഡ് പ്രദർശിപ്പിക്കണം. മറ്റ് വാഹനങ്ങളില്‍ ''ഓണ്‍ സ്കൂള്‍ ഡ്യൂട്ടി'' എന്ന ബോർഡുവെക്കണം. സ്കൂൾ മേഖലയിൽ മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയതായും ഗതാഗതമന്ത്രി ആന്‍റണി രാജു പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

വാഹനങ്ങളില്‍ സ്പീഡ് ഗവർണറും ജി.പി.എസ് സംവിധാനവും സ്ഥാപിക്കണം. ഡ്രൈവർക്ക് കുറഞ്ഞത് പത്തു വർഷത്തെ ഡ്രൈവിംഗ് പരിചയവും ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ അഞ്ചു വർഷത്തെ പ്രവര്‍ത്തി പരിചയവും ആവശ്യമാണ്. ഡ്രൈവർമാർ വെള്ള ഷർട്ടും കറുപ്പ് പാന്‍റും ഐഡൻറിറ്റി കാർഡും ധരിച്ചിരിക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിത വേഗതയ്ക്കോ ശിക്ഷിക്കപ്പെട്ടവരല്ലെന്നും ഉറപ്പുവരുത്തണം. വാഹനത്തിന്‍റെ യന്ത്രക്ഷമത ഉറപ്പുവരുത്താന്‍ പരിശോധന നടത്തണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

Similar Posts