കേരളത്തിന് സാഹോദര്യത്തിന്റെ സന്ദേശം നൽകിയത് ഗുരുവും മുഹമ്മദ് നബിയും: പി. മുജീബുറഹ്മാൻ
|തികഞ്ഞ ജാതീയതയിലും അസമത്വത്തിലും അധിഷ്ഠിതമായ കേരളത്തിൽ സമത്വത്തിന്റെ സന്ദേശം പഠിപ്പിച്ചത് ഇസ്‌ലാമിക, ഗുരു ദർശനങ്ങളാണെന്നും മുജീബുറഹ്മാൻ പറഞ്ഞു.
വർക്കല : കേരളത്തിന് സാഹോദര്യത്തിന്റെ സന്ദേശം പഠിപ്പിച്ചത് പ്രവാചകനായ മുഹമ്മദ് നബിയും ശ്രീ നാരായണ ഗുരുവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരളാ അമീർ പി. മുജീബുറഹ്മാൻ. തികഞ്ഞ ജാതീയതയിലും അസമത്വത്തിലും അധിഷ്ഠിതമായ കേരളത്തിൽ സമത്വത്തിന്റെ സന്ദേശം പഠിപ്പിച്ചത് ഇസ്‌ലാമിക, ഗുരു ദർശനങ്ങളാണ്. ഗുരുവിനെ മുഹമ്മദ് നബി ഏറെ സ്വാധീനിച്ചിട്ടുണ്ട്. വർഗീയ, വംശീയ താൽപര്യങ്ങൾ വ്യാപിക്കുന്ന കാലത്ത് ഏറെ പ്രസക്തമാണ് ഈ ദർശനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
വർക്കലയിൽ ശിവഗിരി മഠവും ഹാപ്പി ഫൈഡ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച യൂത്ത് എംപവർമെന്റ് ട്രൈനിങ് പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രോഗ്രാം കോഡിനേറ്റർ സ്വാമി വീരേശ്വരാനന്ദ, ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ഹാപ്പി ഫൈഡ് ഫൗണ്ടേഷൻ ചെയർമാൻ ഷാൽ മോഹൻ, സബ്‌സോൺ സെക്രട്ടറി ടി.എ ബിനാസ്, ജില്ലാ പ്രസിഡന്റ് എസ്. അമീൻ തുടങ്ങിയവർ പങ്കെടുത്തു.