Kerala
H3 N2, No spread,  caution, Fever, cough, sore throat, shortness of breath
Kerala

എച്ച് 3 എൻ 2; വ്യാപനമില്ല, ജാഗ്രത മതി

Web Desk
|
15 March 2023 3:00 AM GMT

കേരളത്തിൽ ഇതുവരെ 49 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച് 3 എൻ 2 വ്യാപനമില്ലെന്ന് ആരോഗ്യവകുപ്പ് . കേരളത്തിൽ ഇതുവരെ 49 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളുകള്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങളിൽ പരിശോധന കൂട്ടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നൽകിയിട്ടുണ്ട്.

രാജ്യത്ത് രണ്ട് മരണം നടന്നതിന് ശേഷം പനി,ചുമ, തൊണ്ട വേദന, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നവരുടെ സ്രവ പരിശോധന നിർബന്ധമാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു .എച്ച് 3 എൻ 2 വ്യാപനം അറിയാനായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്രവ പരിശോധനയുടെ എണ്ണം ആരോഗ്യവകുപ്പ് കൂട്ടിയിരുന്നു. ഇതിനെ തുടർന്ന് കർശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

പനി,ചുമ, തൊണ്ട വേദന, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നവർ സ്വയം ചികിത്സ നടത്താതെ ആശുപത്രിയിൽ എത്തി സ്രവ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ഒരു ദിവസം 8000 പനി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.

എച്ച് 3 എൻ 2 ബാധിച്ച് രാജ്യത്ത് രണ്ട് മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഹരിയാനയിലും കർണാടകയിലുമാണ് മരണം സ്ഥിരീകരിച്ചത്. കർണാടകയിലെ ഹാസനിൽ 82 വയസ്സുള്ള ഹിരേ ഗൗഡയാണ് രാജ്യത്ത് രോഗം ബാധിച്ച് ആദ്യം മരിച്ചത്.

Similar Posts