നടിയെ ആക്രമിച്ച കേസ്: ഹാക്കർ സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും
|കോടതി നിർദേശ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് വിചാരണ കോടതിയിൽ ഹാജരാകും
കൊച്ചി: നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ഹാക്കർ സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. കോടതി നിർദേശ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് വിചാരണ കോടതിയിൽ ഹാജരാകും. കാവ്യയെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ അന്വേഷണ സംഘം ഇന്ന് തീരുമാനമെടുക്കും.
വധ ഗൂഢാലോചന കേസിലെ ഏഴാം പ്രതിയായ സായ് ശങ്കറിനെ ഇന്ന് ചോദ്യം ചെയ്യുന്നത് നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായിട്ടാണ്. കേസിലെ നിർണായക വിവരങ്ങൾ ദിലീപിന്റെ ഫോണിൽ നിന്നും നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ബൈജു പൗലോസ് ഇന്ന് വിചാരണ കോടതിയിൽ ഹാജരാകും. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറരുതെന്ന കോടതി നിർദേശം ലംഘിച്ചുവെന്ന പരാതിയിൽ വിചാരണ കോടതിയാണ് ഇന്ന് ഹാജരായി വിശദീകരണം നൽകാൻ നിർദേശിച്ചത്. കാവ്യയെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഇന്ന് അന്വേഷണ സംഘം വൃക്തത വരുത്തും .കാവ്യയുടെ ആവശ്യ പ്രകാരം വീട്ടിൽ ചോദ്യം ചെയ്യാനാവില്ലന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. എന്നാൽ മറ്റ് സ്ഥലത്ത് എത്താൻ ബുദ്ധിമുട്ടുണ്ടന്ന് കാവ്യയും മറുപടി നൽകിയിട്ടുണ്ട്.