Kerala
Kerala
സുന്നി വഖഫിലുള്ള പള്ളികൾ മറ്റുള്ളവർ കയ്യേറി; ഇത് അന്വേഷിക്കാൻ കമ്മീഷനെ നിയമിക്കണം: ഹക്കീം അസ്ഹരി
|7 Dec 2021 6:58 AM GMT
വഖഫ് ബോർഡ് നിയമനങ്ങളിൽ സുതാര്യത വേണമെന്നാണ് നിലപാട്. ഇത് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ആശങ്കയുള്ള എല്ലാ വിഭാഗങ്ങളുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും ഹക്കീം അസ്ഹരി പറഞ്ഞു.
സുന്നികൾ വഖഫ് ചെയ്ത പള്ളികൾ വഹാബി ആശയക്കാർ കയ്യേറിയിട്ടുണ്ടെന്നും അതിനെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കണമെന്നും എസ്വൈഎസ് സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുൽ ഹക്കീം അസ്ഹരി. കോഴിക്കോട് മുഹ്യുദ്ദീൻ പള്ളി, പട്ടാളപ്പള്ളി തുടങ്ങിയ പള്ളികൾ സലഫികൾ കയ്യേറിയതാണ്. കോഴിക്കോട് നഗരത്തിൽ മാത്രം 11 പള്ളികളാണ് ഇത്തരത്തിൽ കയ്യേറിയത്. ഇതിനെക്കുറിച്ച് അന്വേഷണം നടത്തണം.
വഖഫ് ബോർഡ് നിയമനങ്ങളിൽ സുതാര്യത വേണമെന്നാണ് നിലപാട്. ഇത് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ആശങ്കയുള്ള എല്ലാ വിഭാഗങ്ങളുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും ഹക്കീം അസ്ഹരി പറഞ്ഞു.
വഖഫ് ചെയ്ത വ്യക്തിയുടെ ആഗ്രഹത്തിന് അനുസരിച്ചാണ് വഖഫ് സ്വത്തുക്കൾ വിനിയോഗിക്കപ്പെടേണ്ടത്. സുന്നികൾ വഖഫ് ചെയ്ത സ്വത്തുക്കൾ സലഫികൾ കയ്യേറിയത് തിരിച്ചുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.