'മുസ്ലിം ലീഗിന്റെ പ്രധാന നേതാക്കൾ പൊളിറ്റിക്കൽ നെക്സസിന്റെ ഭാഗം': ഹംസ പാറക്കാട്ടിൽ
|ലീഗ് പറയേണ്ട കാര്യങ്ങളാണ് അന്‍വര്‍ പറയുന്നതെന്നും മുസ്ലിം ലീഗ് എറണാകുളം മുൻ ജില്ലാ പ്രസിഡന്റ് ഹംസ പാറക്കാട്ടിൽ
മലപ്പുറം: മുസ്ലിം ലീഗിനെ വിമർശിച്ച് എറണാകുളം മുൻ ജില്ലാ പ്രസിഡന്റ് ഹംസ പാറക്കാട്ടിൽ. മുസ്ലിം ലീഗിന്റെ പ്രധാന നേതാക്കൾ പൊളിറ്റിക്കൽ നെക്സസിന്റെ ഭാഗമാണെന്ന് ഹംസ വിമർശിച്ചു. ലീഗ് പറയേണ്ട കാര്യങ്ങൾ പറയുന്നില്ലെന്നും പകരം ആ വിഷയങ്ങൾ ഉന്നയിക്കുന്നത് പി.വി അൻവറാണെന്നും ഹംസ കുറ്റപ്പെടുത്തി. മഞ്ചേരിയിൽ നടന്ന പി.വി അൻവറിന്റെ സംഘടനയുടെ നയവിശദീകരണ പരിപാടിയിലും ഹംസ പങ്കെടുത്തു.
അൻവർ ഒരു രാഷ്ട്രീയപാർട്ടിയല്ല. ഒരു സോഷ്യൽ മൂവ്മെന്റാണ് മുന്നോട്ടുവെച്ചത്. അത് കേരളത്തിലെ ജനം ഏറ്റെടുക്കും. അൻവർ ഉയർത്തുന്ന കാര്യങ്ങൾ സാധാരണ ജനം അനുഭവിക്കുന്ന വിഷയങ്ങളാണ്. മുസ്ലിം ലീഗിന് സമുദായത്തെ അഭിമുഖീകരിക്കാൻ ഒരുപരിധിവരെ സാധിക്കുന്നില്ല. ഇന്നത്തെ നേതാക്കൾ സംഘടനയെ കെട്ടിപ്പടുക്കുന്നതിൽ നിന്നും പുറകോട്ടുപോകുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഹംസ പാറക്കാട്ടിൽ പറഞ്ഞു.