Kerala
Harassment Complaint: Court orders not to arrest Adv.VS Chandrasekaran till Monday, latest news malayalam പീഡന പരാതി: അഡ്വ.വി എസ് ചന്ദ്രശേഖരനെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി
Kerala

പീഡന പരാതി: അഡ്വ വി.എസ് ചന്ദ്രശേഖരനെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

Web Desk
|
30 Aug 2024 12:31 PM GMT

മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിർദേശം

കൊച്ചി: ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ അഡ്വ.വി എസ് ചന്ദ്രശേഖരന്റെ അറസ്റ്റ് കോടതി തടഞ്ഞു. മുൻകൂർ ജാമ്യ ഹരജിയുമായി ചന്ദ്രശേഖരൻ കോടതിയെ സമീപിച്ചിരുന്നു. ഇത് പരി​ഗണിച്ചുകൊണ്ടാണ് കോടതി അറസ്റ്റ് തടഞ്ഞത്. അടുത്ത തിങ്കളാഴ്ച മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിർദേശം. എറണാകുളം ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി.

വി.എസ് ചന്ദ്രശേഖരൻ ഉൾപ്പെടെ 7 പേർക്കെതിരെ നടിയുടെ പീഡന പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കെ.പി.സി.സി യുടെ നിയമസഹായ സെല്ലിന്റെ അധ്യക്ഷനും ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായിരുന്ന വി.എസ് ചന്ദ്രശേഖരൻ ആരോപണങ്ങളുയർന്നതിനു പിന്നാലെ സ്ഥാനങ്ങൾ രാജിവെച്ചിരുന്നു.

Similar Posts