കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എം.എസ്.എഫിനെതിരെയുള്ള പ്രചാരണത്തിൽ ഹരിത വിവാദവും
|മുൻ ഹരിത ഭാരവാഹികളുടെ വെളിപ്പെടുത്തലുകളാണ് ചെറുവീഡിയോകളായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടം പിടിച്ചത്
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എം.എസ്.എഫിനെതിരെയുള്ള പ്രചാരണത്തിൽ ഹരിത വിവാദവും . മുൻ ഹരിത ഭാരവാഹികളുടെ വെളിപ്പെടുത്തലുകളാണ് ചെറുവീഡിയോകളായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടം പിടിച്ചത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്കെതിരെ വീഡിയോ ഇറക്കിയാണ് എം.എസ്.എഫ് മറുപടി നൽകിയത്.
എം.എസ്.എഫ് നേതാക്കളെ പരിഹസിക്കുന്ന വീഡിയോകളുമാണ് ക്യാമ്പസുകളിൽ വ്യാപകമായി പ്രചരിച്ചത്. മുൻ ഹരിത ഭാരവാഹികളുടെ എം.എസ്.എഫ് നേതാക്കൾക്കെതിരായ വെളിപ്പെടുത്തലുകളും പരാതികളുമായിരുന്നു ഈ വീഡിയോകളിലെ പ്രധാന ഭാഗം. വീഡിയോ തയ്യാറാക്കിയവരുടെ വിവരങ്ങളൊന്നുമില്ലാതെയാണ് ഇവ പ്രചരിച്ചത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെ വിമർശിച്ച് മറുവീഡിയോയിലൂടെയാണ് എം.എസ്.എഫ് ട്രോളുകളെ നേരിട്ടത്. തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ നേട്ടമുണ്ടായെന്നാണ് എസ്.എഫ്.ഐ അടക്കം മറ്റ് വിദ്യാർഥി സംഘടനകളുടെയെല്ലാം അവകാശവാദം.