Kerala
പ്രതികരിച്ചത് ആത്മാഭിമാനത്തിന് പോറലേറ്റപ്പോള്‍, സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിച്ചവര്‍ക്കെതിരെ പോരാട്ടം തുടരും: മുഫീദ തെസ്നി
Kerala

പ്രതികരിച്ചത് ആത്മാഭിമാനത്തിന് പോറലേറ്റപ്പോള്‍, സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിച്ചവര്‍ക്കെതിരെ പോരാട്ടം തുടരും: മുഫീദ തെസ്നി

Web Desk
|
9 Sep 2021 2:13 AM GMT

ഹരിതയെ പിരിച്ചുവിട്ട ലീഗ് തീരുമാനത്തിനെതിരെ ഹരിത മുൻ സംസ്ഥാന പ്രസിഡന്‍റ് മുഫീദ തെസ്‍നി

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട മുസ്‍ലിം ലീഗ് തീരുമാനത്തിനെതിരെ പ്രതികരണവുമായി മുഫീദ തെസ്നി. ലീഗ് നേതൃത്വം ഇന്നലെ പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മിറ്റി പ്രസിഡന്‍റാണ് മുഫീദ തെസ്നി. സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിച്ചവര്‍ക്കെതിരെ പോരാട്ടം തുടരും. രാഷ്ട്രീയ പാര്‍ട്ടികളിലെ സ്ത്രീവിരുദ്ധ സമീപനം മാറണം. പ്രതികരിച്ചത് ആത്മാഭിമാനത്തിന് പോറലേറ്റപ്പോഴാണ്. തെറ്റിനെതിരെ വിരല്‍ ചൂണ്ടേണ്ട കാലത്ത് അത് ചെയ്തില്ലെങ്കില്‍ കുറ്റബോധമുണ്ടാകും. അപമാനിക്കുന്നവരോട് സന്ധിയില്ലെന്നും മുഫീദ തെസ്നി വ്യക്തമാക്കി. മാധ്യമം പത്രത്തിലെഴുതിയ ലേഖനത്തിലാണ് മുഫീദ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

"21ാം നൂ​റ്റാ​ണ്ടി​ലും കേ​ര​ള​ത്തി​ന്‍റെ രാ​ഷ്​ട്രീ​യ വ്യ​വ​സ്ഥ​യി​ല്‍ പു​രു​ഷ​ന്മാ​ര്‍ മു​ത​ലാ​ളി​ക​ളും സ്ത്രീ​ക​ള്‍ തൊ​ഴി​ലാ​ളി​ക​ളു​മാ​യി തു​ട​രു​ന്നു. എ​ത്ര ക​ഴി​വു​ള്ള സ്ത്രീ​യാ​ണെ​ങ്കി​ലും മി​ക​ച്ച മാ​നേ​ജ​ർ എ​ന്ന ലേ​ബ​ലി​ലേ​ക്ക് മാ​ത്രം രാ​ഷ്​ട്രീ​യ​ത്തി​ലെ സ്ത്രീ​ക​ൾ ഒ​തു​ങ്ങി​പ്പോ​കു​ന്ന​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. പാ​ര്‍ട്ടി​ക​ളു​ടെ പു​ന​ര്‍നി​ര്‍മാ​ണ​ത്തി​നും രാഷ്​ട്രീ​യ മു​ത​ലെ​ടു​പ്പി​നുംവേണ്ടി അ​ധ്വാ​നി​ക്കാൻ വിധിക്കപ്പെട്ട ശ​രീ​ര​ങ്ങ​ളാ​യാ​ണ് സ്ത്രീ​ക​ളെ എ​ന്നും ക​ണ്ടി​ട്ടു​ള്ള​ത്. അ​തി​ന​പ്പു​റം തീ​രു​മാ​ന​മെ​ടു​ക്കു​ന്ന ക​മ്മി​റ്റി​ക​ളി​ലോ ന​യ​ത​ന്ത്ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലോ അ​വ​ൾക്ക്​ ഇടം നിഷേധിക്കപ്പെടുന്നു എ​ന്നത്​ അംഗീകരിക്കാവുന്ന പ്രവണതയല്ല. സമൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ല്‍ കൃ​ത്രി​മ​മാ​യി സൃഷ്​ടി​ച്ചെ​ടു​ക്കു​ന്ന രാ​ഷ്​ട്രീ​യ ശ​രി​ക​ള്‍ക്ക​പ്പു​റം, സ്ത്രീവി​രു​ദ്ധ​ത ഉ​ള്ളി​ല്‍പ്പേ​റുന്ന രാ​ഷ്​ട്രീ​മാ​ണ് കേ​ര​ള​ത്തി​ലെ എ​ല്ലാ മു​ഖ്യ​ധാ​ര സംഘടനകൾക്കും പാർട്ടികള്‍ക്കു​മു​ള്ള​ത്.

ഹ​രി​ത പ​രാ​തി ന​ൽ​കി​യ വി​ഷ​യ​ത്തി​ൽ എ​തി​ർ ക​ക്ഷി പാ​ർ​ട്ടി​യോ പാ​ർ​ട്ടി ഘ​ട​ക​ങ്ങ​ളോ അ​ല്ല. ഭാ​ര​വാ​ഹി​ക​ളാ​യ ചി​ല​രാ​ണ്‌. ലീ​ഗ് പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​നെ​തി​രെ​യോ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യോ അ​ല്ല ഞ​ങ്ങ​ളു​ടെ പോ​രാ​ട്ടം. സം​ഘ​ട​നാ​പ​ര​മാ​യി അ​വ​കാ​ശ​ങ്ങ​ൾ ല​ഭി​ക്കാ​ഞ്ഞ​തു​കൊ​ണ്ടു​മ​ല്ല. ആ​ത്മാ​ഭി​മാ​ന​ത്തി​നു പോ​റ​ൽ ഏ​റ്റ​പ്പോ​ൾ പ്ര​തി​ക​രി​ച്ച​താ​ണ്. അ​തി​ൽ നീ​തി പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ളി​ൽ ഇ​രു​ന്നുകൊ​ണ്ട് വ​രു​ന്ന ത​ല​മു​റ​ക്ക് മു​ന്നി​ൽ ഇ​ത്തരമൊരു സ​ന്ദേ​ശം ഞ​ങ്ങ​ൾ​ക്ക് പ​ങ്കു വെ​ക്കേ​ണ്ട​തു​ണ്ട്. തെ​റ്റി​നെ​തി​രെ വി​ര​ൽ ചൂ​ണ്ടേണ്ട കാ​ല​ത്ത്​ അ​തു ചെ​യ്​തി​ല്ലയെ​ങ്കി​ൽ എ​ന്നും കു​റ്റ​ബോ​ധം പേ​റേ​ണ്ടി വ​രും. ആ​ത്മാ​ഭി​മാ​നം മുറുകെപ്പിടിച്ചുവേണം ഓരോ നിമിഷവും ജീവിക്കാൻ. സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍ശ​ങ്ങ​ളും വ്യ​ക്തി അ​ധി​ക്ഷേ​പ​ങ്ങ​ളും പാ​ര്‍ട്ടി നേ​തൃ​ത്വം ഗൗ​ര​വ​മാ​യി കാ​ണു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ല. വ​നി​ത ക​മീ​ഷ​നി​ൽ പോ​വു​ക​യെ​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​മാ​ണ്. ഞ​ങ്ങ​ൾ പി​ടി​ച്ച കൊ​ടി തെ​റ്റി​യി​ട്ടി​ല്ലെ​ന്ന് ഇ​നി​യും വി​ശ്വ​സി​ക്കു​ന്നു. പ​ച്ച​പ്പ് പ്ര​തീ​ക്ഷ​യു​ടേ​താ​ണ്. ആ ​പ്ര​തീ​ക്ഷ മു​റു​കെ​പ്പി​ടി​ച്ചുത​ന്നെ സ്ത്രീ​ത്വ​ത്തെ​യും മ​നു​ഷ്യ​ത്വ​ത്തെ​യും അ​പ​മാ​നി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പോ​രാ​ട്ടം തു​ട​രും. പ​തി​റ്റാ​ണ്ടു​കൊ​ണ്ട് ഹ​രി​ത ഞ​ങ്ങ​ളെ അ​തി​നു പ്രാ​പ്​ത​രാ​ക്കി​യി​ട്ടു​ണ്ട്"- മുഫീദ തെസ്നി വ്യക്തമാക്കി.

ലേഖനത്തിന്‍റെ പൂര്‍ണരൂപം

കാ​ല​ഹ​ര​ണ​പ്പെ​ട്ടു പോ​കാ​ത്ത രാ​ഷ്​​ട്രീ​യ ബോ​ധ്യ​ങ്ങ​ളു​മാ​യി ന്യൂ​ന​പ​ക്ഷ രാ​ഷ്​​ട്രീ​യ​ത്തി​ന്‍റെ പ​താ​ക വാ​ഹ​ക​രാ​യി 'ഹ​രി​ത' വി​ദ്യാ​ർ​ഥി​നി പ്ര​സ്ഥാ​നം സ​ജീ​വ രാ​ഷ്​​ട്രീ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യി​ട്ട്‌ പ​തി​റ്റാ​ണ്ട് തി​ക​യു​ക​യാ​ണ്. മു​സ്‍ലിം ​ലീ​ഗി​ന്‍റെ വി​ദ്യാ​ർ​ഥി രൂ​പ​മാ​യ മു​സ്​ലിം ​സ്​​റ്റു​ഡ​ൻ​റ്സ് ഫെ​ഡ​റേ​ഷന്‍റെ വ​നി​താ വി​ഭാ​ഗ​മെ​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ അ​ഭി​മാ​ന​ക​ര​മാ​യ അ​സ്​തി​ത്വം മു​റു​കെ​പ്പി​ടി​ച്ചുത​ന്നെ​യാ​ണ് ക​ഴി​ഞ്ഞ 10 വ​ർ​ഷ​വും ഹ​രി​ത നി​ല​കൊ​ണ്ട​ത്. പെ​ൺ​കു​ട്ടി​ക​ളി​ൽ രാ​ഷ്​​ട്രീ​യാ​വ​ബോ​ധം വ​ള​ർ​ത്തു​ക മാ​ത്ര​മ​ല്ല സ്ത്രീ​ത്വ​ത്തി​നും മ​നു​ഷ്യ​ത്വ​ത്തി​നുമെതിരെയുയ​രു​ന്ന ഏ​തൊ​രു ഭീ​ഷ​ണി​ക്കെതിരിലും പൊരുതാൻ അ​വ​രെ പ്രാ​പ്​തരാ​ക്കു​ക കൂ​ടി സം​ഘ​ട​ന ല​ക്ഷ്യ​മി​ട്ടു.

ഹ​രി​ത എ​ന്ന ആ​ശ​യം

മുസ്​ലിം വിദ്യാർഥി പ്രസ്ഥാനത്തിന്‍റെ ഉജ്ജ്വല നേതാവായിരുന്ന ​അ​ഡ്വ. ഹ​ബീ​ബ് റ​ഹ്മാൻ നയിക്കവെ 1981ലാണ്​ എം.​എ​സ്.​എ​ഫി​ൽ വ​നി​ത​വി​ഭാ​ഗം എ​ന്ന ആ​ശ​യം ആ​ദ്യ​മാ​യി ഉ​യ​ർ​ന്ന​ത്. അ​തു യാ​ഥാ​ർ​ഥ്യ​ത്തി​ലെത്തിയത് പി.​കെ. ഫി​റോ​സും ടി.​പി. അ​ഷ്റ​ഫ​ലി​യും സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യി​രു​ന്ന​പ്പോ​ഴാ​ണ്. 2012 സെ​പ്റ്റം​ബ​ർ 11ന്​ വ​ള​ർ​ന്നുവ​രു​ന്ന പെൺ ​സ​മൂ​ഹ​ത്തി​ന് ധാ​ർ​മി​ക​മാ​യ പ്ര​വ​ർ​ത്ത​ന പ്ലാ​റ്റ്‌​ഫോം എ​ന്ന നി​ല​യി​ൽ എം.​എ​സ്.​എ​ഫി​െൻ​റ ബൈ​ലോ​യി​ൽ എ​ഴു​തി ചേ​ർ​ക്ക​പ്പെ​ട്ട പോ​ഷ​ക സം​ഘ​ട​ന​യാ​യി ഹ​രി​ത പ്ര​യാ​ണം ആ​രം​ഭി​ച്ചു. വിദ്യാർഥിനികളെ രാ​ഷ്​​ട്രീ​യ സാ​മൂ​ഹി​ക ബോ​ധ​മു​ള്ള​വ​രാ​ക്കി മാ​റ്റു​ക​യും മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ക​യും ചെ​യ്യു​ക, അവകാശപ്പോരാട്ടങ്ങളുടെ മുൻനിരക്കാരാക്കുക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കാ​മ്പ​സി​ന​ക​ത്തും പു​റ​ത്തും ഞങ്ങൾ സം​ഘ​ടി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

പ​ച്ച​യു​ടെ പെ​ൺ​രാ​ഷ്​​ട്രീ​യം

പേ​രി​ല​ട​ങ്ങി​യി​രി​ക്കു​ന്ന പ​ച്ച​പ്പും സ്ത്രീ​ത്വ​വും ഹ​രി​ത​യു​ടെ ആ​ത്മാ​വാണ്​. പ​ച്ച​യു​ടെ രാ​ഷ്​​ട്രീ​യ​വും സ​മ​യോ​ചി​ത​ ഇ​ട​പെ​ട​ലു​ക​ളും ഹ​രി​ത​യെ ജ​ന​കീ​യ​മാ​ക്കി. സം​സ്ഥാ​ന​ത്തെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 70-80 ശ​ത​മാ​നം വ​രെ പെ​ണ്‍കു​ട്ടി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്. പു​തി​യ കാ​ല​ത്ത്, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി​യ പു​തി​യ ത​ല​മു​റ​യോ​ട് രാ​ഷ്​​ട്രീ​യം പ​റ​യാ​നു​ള്ള വേ​ദി എ​ന്ന നി​ല​യി​ല്‍ ഏ​റ്റ​വും പ്ര​സ​ക്ത​മാ​യ പ്ര​വ​ര്‍ത്ത​ന​മാ​ണ് ഹ​രി​ത നി​ര്‍വ​ഹി​ച്ചു പോ​രു​ന്ന​ത്.

സ​ർ​ഗ​മ​ത്സ​ര​ങ്ങ​ൾ ഒരുക്കുകയും ല​ഘു​ലേ​ഖ​ക​ളും സാ​ഹി​ത്യ​സൃ​ഷ്​ടി​ക​ളും പു​റ​ത്തി​റ​ക്കു​ക​യും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ, ച​ർ​ച്ച​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്​ത് സം​ഘ​ട​ന​യു​ടെ സ്വ​ത്വം അ​ട​യാ​ള​പ്പെ​ടു​ത്തി. അ​പ​രാ​ജി​ത സ്ത്രീ​ത്വ​ത്തി​ന് ഹ​രി​ത, Brave to say NO, നി​ശ്ശ​ബ്​​ദ​രാ​വി​ല്ല നേ​രി​ൻെറ പെ​ൺ​പ​ക്ഷം, രാ​ഷ്​ട്രീ​യ സം​ഘാട​ന​ത്തി​ന് പെ​ൺ ക​രു​ത്തി​ന്‍റെ വീ​ണ്ടെ​ടു​പ്പ്, എ​ല്ലാ ഇ​ട​ങ്ങ​ളും ഞ​ങ്ങ​ളു​ടേ​തു കൂ​ടി​യാ​ണ്, ആ​ത്മാ​ഭി​മാ​ന​ത്തി​ൻെറ പെ​ൺക​രു​ത്ത് നി​ർ​ഭ​യം മു​ന്നോ​ട്ട് എ​ന്നി​ങ്ങ​നെ​യു​ള്ള മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തിയ കാ​മ്പ​യി​നു​ക​ൾ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. സ്ത്രീ​ക​ൾ​ക്കെ​തി​രെ​ സ​മൂ​ഹ​ത്തി​ൽ വ​ർ​ധി​ച്ചുവ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​യും, ഫാ​ഷി​സ്​റ്റ്​ വ​ർ​ഗീ​യ അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​യി മു​സ്​ലിം സ്ത്രീ ​വേ​ട്ട​യാ​ട​പ്പെ​ടു​മ്പോ​ഴും, ഉ​റ​ച്ച ശ​ബ്​ദ​മാ​യും, അ​വ​കാ​ശ​ങ്ങ​ൾ ചോ​ദി​ച്ചു വാ​ങ്ങി​യും, നീ​തി​യുടെ പോർനിലങ്ങളിൽ ഹ​രി​തനി​ല​പാ​ട​റി​യി​ച്ചു.

കാ​മ്പ​സ് വി​പ്ല​വം ഭ​ര​ണനേ​തൃ​ത്വ​ത്തി​ലേ​ക്ക്

ഹ​രി​ത ഒ​രു ശ​രി​യാ​യ തീ​രു​മാ​ന​മാ​ണെ​ന്നും അ​തിന്‍റെ സ​ഞ്ചാ​രം നേ​ർദി​ശ​യി​ലാ​ണെ​ന്ന​തി​നും കാ​ലം ന​ൽ​കി​യ ചി​ല കൈയൊ​പ്പു​ക​ൾ ഉ​ണ്ട്. കേരളത്തിന്‍റെ രാ​ഷ്​ട്രീ​യ-വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹി​ക ന​വോ​ത്ഥാ​ന ഭൂ​മി​ക​യി​ൽ വലിയ സ്ഥാ​ന​മു​ള്ള കോഴിക്കോട്​ ഫാ​റൂ​ഖ്​ കോളജ്​ യൂനിയൻ ചെയർപേഴ്​സനായി മിനാ ഫർസാന തെരഞ്ഞെടുക്കപ്പെട്ടത്​ ചരിത്രം തന്നെയായിരുന്നു. എം.​എ​സ്.​എ​ഫ് യൂ​നി​റ്റ് ത​ല​പ്പ​ത്തേ​ക്ക് റി​സ്വാ​ന ഷി​റി​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും ന​വ മു​ന്നേ​റ്റ​ത്തി​ന് ഊ​ർ​ജം പകരുന്ന ചു​വ​ടു​വെ​പ്പായി. നി​ല​പാ​ട്​ ഉറച്ചു പ​റ​യാ​ൻ ക​ഴി​യു​ന്ന പെ​ൺകു​ട്ടി​ക​ൾ സെ​ന​റ്റ് ഹാ​ളി​നു​ള്ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ​ബ്​ദ​മാ​യ​തും, 'ആ​പ് കാ ​ടൈം​സി​'ൻെറ സ​ർ​വേ​യി​ൽ ഇ​ന്ത്യ​യി​ലെ മി​ക​ച്ച വി​ദ്യാ​ർ​ഥിനേ​താ​ക്ക​ളി​ൽ ഒ​ന്നാ​മ​താ​യി ഫാ​ത്തി​മ ത​ഹ്‌​ലി​യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും ഹ​രി​ത നാ​ൾവ​ഴി​ക​ളു​ടെ പൊ​ൻവ​സ​ന്ത​മാ​ണ്. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെരഞ്ഞെടുപ്പിൽ ഹ​രി​ത​യി​ൽനി​ന്ന്​ ഈ കുറിപ്പുകാരി ഉൾപ്പെടെ ഒ​രു​പാ​ട് പെ​ൺകു​ട്ടി​ക​ൾ മ​ത്സ​രരം​ഗ​ത്തേ​ക്ക് ചു​വ​ടുവെ​ച്ചി​രു​ന്നു. ചി​ല​ർ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭ​ര​ണ​നേ​തൃ​ത്വം കൈ​യാ​ളു​ന്നു. പു​തു​ത​ല​മു​റ​യി​ലെ കു​ട്ടി​ക​ളെക്കു​റി​ച്ച്, ഹ​രി​ത​യു​ടെ സ്വ​പ്​ന​ങ്ങ​ളെക്കുറി​ച്ച് അ​ന്ന് വ​നി​താ ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ സു​ഹ​റ മ​മ്പാ​ട് വി​ശേ​ഷി​പ്പി​ച്ച​ത് ''പു​തി​യ ത​ല​മു​റ​യു​ടെ സ്വ​പ്‌​ന​ങ്ങ​ള്‍ ഇ​തൊ​ന്നു​മ​ല്ല. അ​വ​ര്‍ ആ​കാ​ശ​വും ന​ക്ഷ​ത്ര​ങ്ങ​ളും ല​ക്ഷ്യം വെ​ച്ച​വ​രാ​ണ്​. അ​വ​രു​ടെ സ്വ​പ്‌​ന​ങ്ങ​ള്‍ക്ക് നി​റ​ങ്ങ​ള്‍ കൂ​ടു​ത​ലാ​വും. ഇ​നി ന​മ്മു​ടെ നാ​ടു​ക​ള്‍ ആ ​സ്വ​പ്‌​ന​ങ്ങ​ളി​ലേ​ക്ക് ചു​വ​ടു​വെ​ക്കും. അ​വ​ര്‍ക്ക് പാ​ഠ​ങ്ങ​ള്‍ പ​ക​ര്‍ന്നുന​ല്‍കാ​ന്‍ ഓ​രോ കാ​ല്‍വെ​പ്പി​ലും ഞ​ങ്ങ​ളു​ണ്ടാ​വും. ഞ​ങ്ങ​ള്‍ ത​ര​ണം ചെ​യ്​തതോ ത​ട്ടി​നി​ന്ന​തോ ആ​യ ക​ട​മ്പ​ക​ളി​ല്‍ അ​വ​ര്‍ക്കൊ​പ്പ​മു​ണ്ടാ​വും. അ​വ​രൊ​രി​ക്ക​ലും വീ​ഴി​ല്ല, വീ​ഴാ​ന്‍ സ​മ്മ​തി​ക്കി​ല്ല. ഞ​ങ്ങ​ള്‍ക്ക് പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​വാ​ത്ത സ്വ​പ്‌​ന​ങ്ങ​ള്‍ ഞ​ങ്ങ​ളു​ടെ കു​ട്ടി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കും'' എന്നായിരുന്നു.

മാ​റ​ണം സ്ത്രീ​വി​രു​ദ്ധ മ​നോ​ഭാ​വം

21ാം നൂ​റ്റാ​ണ്ടി​ലും കേ​ര​ള​ത്തി​ൻെറ രാ​ഷ്​ട്രീ​യ വ്യ​വ​സ്ഥ​യി​ല്‍ പു​രു​ഷ​ന്മാ​ര്‍ മു​ത​ലാ​ളി​ക​ളും സ്ത്രീ​ക​ള്‍ തൊ​ഴി​ലാ​ളി​ക​ളു​മാ​യി തു​ട​രു​ന്നു. എ​ത്ര ക​ഴി​വു​ള്ള സ്ത്രീ​യാ​ണെ​ങ്കി​ലും മി​ക​ച്ച മാ​നേ​ജ​ർ എ​ന്ന ലേ​ബ​ലി​ലേ​ക്ക് മാ​ത്രം രാ​ഷ്​ട്രീ​യ​ത്തി​ലെ സ്ത്രീ​ക​ൾ ഒ​തു​ങ്ങി​പ്പോ​കു​ന്ന​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. പാ​ര്‍ട്ടി​ക​ളു​ടെ പു​ന​ര്‍നി​ര്‍മാ​ണ​ത്തി​നും രാഷ്​ട്രീ​യ മു​ത​ലെ​ടു​പ്പി​നുംവേണ്ടി അ​ധ്വാ​നി​ക്കാൻ വിധിക്കപ്പെട്ട ശ​രീ​ര​ങ്ങ​ളാ​യാ​ണ് സ്ത്രീ​ക​ളെ എ​ന്നും ക​ണ്ടി​ട്ടു​ള്ള​ത്. അ​തി​ന​പ്പു​റം തീ​രു​മാ​ന​മെ​ടു​ക്കു​ന്ന ക​മ്മി​റ്റി​ക​ളി​ലോ ന​യ​ത​ന്ത്ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലോ അ​വ​ൾക്ക്​ ഇടം നിഷേധിക്കപ്പെടുന്നു എ​ന്നത്​ അംഗീകരിക്കാവുന്ന പ്രവണതയല്ല. സമൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ല്‍ കൃ​ത്രി​മ​മാ​യി സൃഷ്​ടി​ച്ചെ​ടു​ക്കു​ന്ന രാ​ഷ്​ട്രീ​യ ശ​രി​ക​ള്‍ക്ക​പ്പു​റം, സ്ത്രീവി​രു​ദ്ധ​ത ഉ​ള്ളി​ല്‍പ്പേ​റുന്ന രാ​ഷ്​ട്രീ​മാ​ണ് കേ​ര​ള​ത്തി​ലെ എ​ല്ലാ മു​ഖ്യ​ധാ​ര സംഘടനകൾക്കും പാർട്ടികള്‍ക്കു​മു​ള്ള​ത്.

ഈ ​സാ​ഹ​ച​ര്യ​ങ്ങ​ൾ നി​ലനി​ൽ​ക്കു​മ്പോ​ൾ ര​ണ്ടു രീ​തി​യി​ലാ​ണ് രാ​ഷ്​ട്രീ​യ​ത്തി​ലെ സ്ത്രീ ​പൊ​തു​ച​ര്‍ച്ച​ക​ളി​ല്‍ പ്ര​തി​നി​ധാനം ചെയ്യ​പ്പെ​ടാ​റു​ള്ള​ത്: ഒ​ന്ന്, സ്വ​ന്തം പാ​ർ​ട്ടി​യി​ലെ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത കാ​ര്യ​ങ്ങ​ളോ​ടുപോ​ലും ഐ​ക്യ​പ്പെ​ട്ട്‌ ക​ല​ഹി​ക്കാ​ത്ത, അ​തു​കൊ​ണ്ടു​ത​ന്നെ കാ​ല​ങ്ങ​ളാ​യി ചി​ല​രാ​ൽ അ​ടി​ച്ച​മ​ര്‍ത്ത​പ്പെ​ട്ട ഇ​ര​കളാ​യി തു​ട​രു​ന്ന​വ​ർ. ര​ണ്ട്, അ​നീ​തി​യോ​ടും, സ്ഥി​ര​മാ​യി വേ​ട്ട​യാ​ടാ​റു​ള്ള പ്ര​ശ്​ന​ങ്ങ​ളോ​ടും രാ​ജി​യാ​വാ​തെ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചും പ്ര​തി​ഷേ​ധ നി​ല​പാ​ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യും ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന് ക​ല​ഹി​ക്കു​ന്ന പോ​രാ​ളി​ക​ൾ. പോ​രാ​ളി​ക​ളുടെ പക്ഷത്ത്​ നിൽക്കാൻ ആ​ഗ്ര​ഹി​ക്കു​ക​യാ​ണ് ഞ​ങ്ങ​ൾ ഈ ​സ​മ​യ​ങ്ങ​ളി​ൽ..

അ​പ​മാ​നി​ക്കു​ന്ന​വ​രോ​ട് സ​ന്ധി​യി​ല്ല

ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തോ​ള​മാ​യി ഹ​രി​ത​യാ​ണ് മ​ല​യാ​ള​ത്തി​ലെ വാ​ർ​ത്ത​ക​ൾ നി​റ​യെ. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കും വി​ധം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ ഏതാനും എംഎ​സ്എ​ഫ് നേ​താ​ക്ക​ൾ​ക്കെ​തി​രെ ഞ​ങ്ങ​ൾ ന​ൽ​കി​യ പ​രാ​തി​യാ​ണ് ഇ​തി​ന് ആ​ധാ​രം. മു​സ് ലിം ​ലീ​ഗ് സം​സ്ഥാ​ന നേ​തൃ​ത്വം ഹ​രി​ത സം​സ്ഥാ​ന ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട​താ​യും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​ഞ്ഞു. നേ​തൃ​ത്വം സ്വീ​ക​രി​ച്ച ന​ട​പ​ടി​യി​ലെ ശ​രി​-തെ​റ്റു​ക​ളെ​ക്കു​റി​ച്ച് കേ​ര​ളീ​യ സ​മൂ​ഹം ച​ർ​ച്ച തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഹ​രി​ത പ​രാ​തി ന​ൽ​കി​യ വി​ഷ​യ​ത്തി​ൽ എ​തി​ർ ക​ക്ഷി പാ​ർ​ട്ടി​യോ പാ​ർ​ട്ടി ഘ​ട​ക​ങ്ങ​ളോ അ​ല്ല. ഭാ​ര​വാ​ഹി​ക​ളാ​യ ചി​ല​രാ​ണ്‌. ലീ​ഗ് പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​നെ​തി​രെ​യോ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യോ അ​ല്ല ഞ​ങ്ങ​ളു​ടെ പോ​രാ​ട്ടം. സം​ഘ​ട​നാ​പ​ര​മാ​യി അ​വ​കാ​ശ​ങ്ങ​ൾ ല​ഭി​ക്കാ​ഞ്ഞ​തു​കൊ​ണ്ടു​മ​ല്ല. ആ​ത്മാ​ഭി​മാ​ന​ത്തി​നു പോ​റ​ൽ ഏ​റ്റ​പ്പോ​ൾ പ്ര​തി​ക​രി​ച്ച​താ​ണ്. അ​തി​ൽ നീ​തി പ്ര​തീ​ക്ഷി​ച്ചി​രു​ന്നു.

ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ളി​ൽ ഇ​രു​ന്നുകൊ​ണ്ട് വ​രു​ന്ന ത​ല​മു​റ​ക്ക് മു​ന്നി​ൽ ഇ​ത്തരമൊരു സ​ന്ദേ​ശം ഞ​ങ്ങ​ൾ​ക്ക് പ​ങ്കു വെ​ക്കേ​ണ്ട​തു​ണ്ട്. തെ​റ്റി​നെ​തി​രെ വി​ര​ൽ ചൂ​ണ്ടേണ്ട കാ​ല​ത്ത്​ അ​തു ചെ​യ്​തി​ല്ലയെ​ങ്കി​ൽ എ​ന്നും കു​റ്റ​ബോ​ധം പേ​റേ​ണ്ടി വ​രും. ആ​ത്മാ​ഭി​മാ​നം മുറുകെപ്പിടിച്ചുവേണം ഓരോ നിമിഷവും ജീവിക്കാൻ. സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍ശ​ങ്ങ​ളും വ്യ​ക്തി അ​ധി​ക്ഷേ​പ​ങ്ങ​ളും പാ​ര്‍ട്ടി നേ​തൃ​ത്വം ഗൗ​ര​വ​മാ​യി കാ​ണു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ല. വ​നി​ത ക​മീ​ഷ​നി​ൽ പോ​വു​ക​യെ​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​മാ​ണ്. ഞ​ങ്ങ​ൾ പി​ടി​ച്ച കൊ​ടി തെ​റ്റി​യി​ട്ടി​ല്ലെ​ന്ന് ഇ​നി​യും വി​ശ്വ​സി​ക്കു​ന്നു. പ​ച്ച​പ്പ് പ്ര​തീ​ക്ഷ​യു​ടേ​താ​ണ്. ആ ​പ്ര​തീ​ക്ഷ മു​റു​കെ​പ്പി​ടി​ച്ചുത​ന്നെ സ്ത്രീ​ത്വ​ത്തെ​യും മ​നു​ഷ്യ​ത്വ​ത്തെ​യും അ​പ​മാ​നി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പോ​രാ​ട്ടം തു​ട​രും. പ​തി​റ്റാ​ണ്ടു​കൊ​ണ്ട് ഹ​രി​ത ഞ​ങ്ങ​ളെ അ​തി​നു പ്രാ​പ്​ത​രാ​ക്കി​യി​ട്ടു​ണ്ട്.

Similar Posts