Kerala
![Haritha leaders appointed as youth league office bearers Haritha leaders appointed as youth league office bearers](https://www.mediaoneonline.com/h-upload/2024/04/30/1421474-haritha.webp)
Kerala
ഹരിത നേതാക്കൾക്ക് യൂത്ത് ലീഗിൽ ഭാരവാഹിത്വം; ഫാത്തിമ തഹ്‌ലിയയെ സംസ്ഥാന സെക്രട്ടറിയായി നോമിനേറ്റ് ചെയ്തു
![](/images/authorplaceholder.jpg?type=1&v=2)
30 April 2024 1:27 AM GMT
മുഫീദ തസ്‌നിയെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായും നജ്മ തബ്ഷീറയെ ദേശീയ സെക്രട്ടറിയായും നിയമിച്ചു.
കോഴിക്കോട്: ഹരിത വിവാദകാലത്ത് നടപടി നേരിട്ട എം.എസ്.എഫ് നേതാക്കൾക്ക് ഭാരവാഹിത്വം നൽകാൻ തീരുമാനം. ഫാത്തിമ തഹ്‌ലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായി നോമിനേറ്റ് ചെയ്തു. മുഫീദ തസ്‌നിയെ ദേശീയ വൈസ് പ്രസിഡന്റായും നജ്മ തബ്ഷീറയെ ദേശീയ സെക്രട്ടറിയായും നിയമിച്ചു.
ഹരിത വിവാദ കാലത്ത് എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ലത്തീഫ് തുറയൂരിനെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റാക്കി. ആശിഖ് ചെലവൂർ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റാക്കും.
ഹരിത വിവാദത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ നീക്കിയിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഹരിത-എം.എസ്.എഫ് നേതാക്കൾക്കെതിരായ നടപടി പിൻവലിച്ചത്.