Kerala
Kerala
സംരക്ഷിത മേഖലകൾ നിശ്ചയിച്ച കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധം; തിരുവനന്തപുരം കള്ളിക്കാട് പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍
|7 April 2022 2:14 AM GMT
രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ
സംരക്ഷിത മേഖലകൾ നിശ്ചയിച്ച കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനത്തിന് എതിരെ തിരുവനന്തപുരം കള്ളിക്കാട് പഞ്ചായത്തിൽ ഇന്ന് ഹർത്താൽ ആചരിക്കുന്നു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ജനവാസ മേഖലകളെ പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ആക്ഷൻ കൗൺസിലിന്റെ ഹർത്താൽ. ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച അമ്പൂരി പഞ്ചായത്തിലും ഹർത്താൽ ആചരിച്ചിരുന്നു. പേപ്പാറ, നെയ്യാർ സങ്കേതങ്ങളുടെ ചുറ്റളവിൽ 2.72 കി.മീ വരെയുള്ള പ്രദേശം സംരക്ഷിതമേഖലയാക്കിയാണ് കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളത്.