കെ.ടി.യു വി.സി സിസ തോമസിനെ നീക്കാൻ തിരക്കിട്ട നീക്കം
|പുതിയ പാനല്‍ ഇന്ന് സമര്‍പ്പിച്ചേക്കും. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ബൈജു ഭായിക്കാണ് മുൻഗണ
തിരുവനന്തപുരം: കെ.ടി.യു താത്ക്കാലിക വി.സി സിസ തോമസിനെ നീക്കാൻ തിരക്കിട്ട നീക്കം. വി.സി സ്ഥാനത്തേക്കുള്ള പാനൽ ഇന്ന് തന്നെ സമർപ്പിച്ചേക്കും. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ബൈജു ഭായിക്കാണ് മുൻഗണ. വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെ ഹൈക്കോടതി വന്നതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ സർക്കാർ തലത്തിൽ സിസ തോമസിനെ താത്കാലിക വി.സി സ്ഥാനത്ത് നിന്നും നീക്കാനുള്ള തിരക്കിട്ട നീക്കങ്ങൾ നടക്കുന്നത്.
ഇന്നലെ ഹൈക്കോടതി പരാമർശിച്ചത് പ്രാകാരം അടിയന്തര ഘട്ടത്തിലായിരുന്നു സിസ തോമസിനെ നിയമിച്ചതെന്നും സർക്കാർ ശിപാർശയോടുകൂടിയാവണം താത്കാ ലിക വിസി നിയമിക്കപ്പെടേണ്ടതെന്നും അതുകൊണ്ട് തന്നെ സർക്കാർ എത്രയും വേഗം മൂന്നംഗ പാനൽ ഗവർണർക്ക് സമർപ്പിക്കുകയും ഗവർണറുടെ അനുമതിയോടെ പുതിയ താത്കാലിക വി.സിയെ നിയമിക്കുകയും ചെയ്യാമെന്നായിരുന്നു ഹൈക്കോടതി വിധി. ഈ വിധി പ്രകാരമാണ് തിരക്കിട്ട നീക്കം സർക്കാർ നടത്തുന്നത്. രാജ്ഭവന് സമർപ്പിക്കേണ്ട പാനൽ തയ്യാറായേക്കുമെന്നാണ് വിവരം.