'മുടി വെട്ടിയില്ല': കൊല്ലത്ത് പത്താം ക്ലാസ്സ് വിദ്യാർഥികളെ സ്‌കൂളിന് പുറത്താക്കി പ്രധാനാധ്യാപിക
|മുടി വെട്ടാൻ സമയം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധ്യാപിക ചെവിക്കൊണ്ടില്ലെന്നാണ് വിദ്യാർഥികളുടെ ആരോപണം.
കൊല്ലം: മുടി വെട്ടാത്തതിന് പത്താം ക്ലാസ്സ് വിദ്യാർഥികളെ സ്‌കൂളിൽ നിന്ന് കൂട്ടത്തോടെ പുറത്താക്കി പ്രധാനാധ്യാപിക. ചിതറ ഗവൺമെന്റ് ഹൈസ്‌കൂളിലെ വിദ്യാർഥികളെയാണ് പ്രധാനാധ്യാപിക നസീമ പുറത്താക്കിയത്. രാവിലെ സ്‌കൂളിന്റെ കവാടത്തിൽ നിലയുറപ്പിച്ച നസീമ കുട്ടികളെ സ്‌കൂളിൽ കയറ്റാതെ മടക്കി അയയ്ക്കുകയായിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് രക്ഷകർത്താക്കളടക്കം രംഗത്ത് വന്നതോടെ കുട്ടികളെ സ്‌കൂളിൽ പ്രവേശിപ്പിച്ചെങ്കിലും ഇവരെ ക്ലാസ്സിൽ കയറ്റാതെ ഓഡിറ്റോറിയത്തിൽ ഇരുത്തി. പന്ത്രണ്ട് മണി കഴിഞ്ഞിട്ടും കുട്ടികളെ ക്ലാസ്സിൽ കയറ്റാതിരുന്നതോടെ വീണ്ടും പ്രതിഷേധമുയർന്നു. ഒടുവിലാണ് വിദ്യാർഥികളെ ക്ലാസ്സിൽ കയറ്റിയത്.
മുടി വെട്ടാൻ സമയം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധ്യാപിക ചെവിക്കൊണ്ടില്ലെന്നും മുറി മുറിച്ചതിന് ശേഷം മാത്രം സ്‌കൂളിൽ കയറിയാൽ മതി എന്ന നിലപാടിലായിരുന്നു പ്രധാനാധ്യാപികയെന്നും വിദ്യാർഥികൾ പറഞ്ഞു