Kerala
മലബാര്‍ മില്‍മക്ക് ഹൈടെക്ക് ആസ്ഥാനം വരുന്നു; ഇന്‍ഡോ സ്വിസ് സഹകരണം ശക്തിപ്പെടുത്താന്‍ നീക്കം
Kerala

മലബാര്‍ മില്‍മക്ക് ഹൈടെക്ക് ആസ്ഥാനം വരുന്നു; ഇന്‍ഡോ സ്വിസ് സഹകരണം ശക്തിപ്പെടുത്താന്‍ നീക്കം

Web Desk
|
24 April 2022 1:44 AM GMT

ക്ഷീര വികസന മേഖലയില്‍ ഇന്‍ഡോ സ്വിസ് സഹകരണത്തോടെ ആരംഭിച്ച ഉത്തര മേഖലാ ക്ഷീര പദ്ധതിയുടെ 35 ആം വര്‍ഷത്തിലാണ് മലബാര്‍ മില്‍മക്ക് പുതിയ ഹൈടെക്ക് ആസ്ഥാനം വരുന്നത്

കോഴിക്കോട്: ക്ഷീര വികസന മേഖലയില്‍ കേരളം വലിയ മുന്നേറ്റം നടത്തിയതായിമൃഗസംരക്ഷണ , ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കര്‍ഷകര്‍ക്ക് വീട്ടുമു‌റ്റത്ത് സേവനം ഉറപ്പു വരുത്തുന്ന ടെലി വെറ്ററിനറി യൂണിറ്റുകളുടെ പ്രവര്‍ത്തനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. മലബാര്‍ മില്‍മയുടെ പുതിയ ഹൈടെക്ക് ആസ്ഥാന മന്ദിരത്തിന്‍റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.

ക്ഷീര വികസന മേഖലയില്‍ ഇന്‍ഡോ സ്വിസ് സഹകരണത്തോടെ ആരംഭിച്ച ഉത്തര മേഖലാ ക്ഷീര പദ്ധതിയുടെ 35 ആം വര്‍ഷത്തിലാണ് മലബാര്‍ മില്‍മക്ക് പുതിയ ഹൈടെക്ക് ആസ്ഥാനം വരുന്നത്. ഇന്ത്യയിലെ സ്വിസ്റ്റര്‍ ലാന്‍റ് അംബാസിഡര്‍ ഡോ റാല്‍ഫ് ഹെക്ണെര്‍ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. ജെ ചിഞ്ചുറാണി പരിപാടി നിയന്ത്രിച്ചു. ക്ഷീര കര്‍ഷകര്‍ക്ക് കൂടുതല്‍ സബ്സിഡി അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.

കേരള സര്‍ക്കാര്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി ആമുഖ പ്രഭാഷണം നടത്തി. എം എല്‍ എ മാരായ തോട്ടത്തില്‍ രവീന്ദ്രന്‍ , പിടി എ റഹീം, മില്‍മ ചെയര്‍മാന്‍ കെ എസ് മണി തുടങ്ങിയവര്‍ സംസാരിച്ചു. മുന്‍ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പിനെ ചടങ്ങില്‍ ആദരിച്ചു.

Similar Posts