Kerala
പുതുവർഷാഘോഷങ്ങൾ കരുതലോടെ വേണമെന്ന് ആരോഗ്യവകുപ്പ്
Kerala

പുതുവർഷാഘോഷങ്ങൾ കരുതലോടെ വേണമെന്ന് ആരോഗ്യവകുപ്പ്

Web Desk
|
30 Dec 2021 10:41 AM GMT

ഓമിക്രോണിന് വ്യാപനശേഷി വളരെ കൂടുതലായതിനാൽ പൊതുജനങ്ങൾ പ്രത്യേകം ജാഗ്രത പുലർത്തേണ്ടതുണ്ട്

പുതുവർഷാഘോഷങ്ങൾ കരുതലോടെ വേണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം. രാജ്യത്താതകമാനം കോവിഡ് പിടിമുറുക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിർദേശം. കടകളിലും ഷോപ്പിംഗ് മാളുകളിലും ഹോട്ടലുകളിലും ആരാധനാലയങ്ങളിലും പോകുന്നവർ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന് മുന്നോടിയായാണ് ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിർദേശം.

ഓമിക്രോണിന് വ്യാപനശേഷി വളരെ കൂടുതലായതിനാൽ പൊതുജനങ്ങൾ പ്രത്യേകം ജാഗ്രത പുലർത്തേണ്ടതുണ്ട്. കേരളത്തിൽ ഇന്നലെ 2846 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2678 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം 2576 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 12 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.07 ശതമാനത്തിലുമെത്തിയത് കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്‌

Similar Posts