Kerala
വാക്സിന്‍ വൈകി; കൊണ്ടോട്ടിയിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മര്‍ദനം
Kerala

വാക്സിന്‍ വൈകി; കൊണ്ടോട്ടിയിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മര്‍ദനം

Web Desk
|
26 Aug 2021 1:19 PM GMT

മലപ്പുറം കൊണ്ടോട്ടിയിൽ വാക്‌സിന്‍ എടുക്കാന്‍ എത്തിയവര്‍ ആരോഗ്യപ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി പരാതി.

മലപ്പുറം കൊണ്ടോട്ടിയിൽ വാക്‌സിന്‍ എടുക്കാന്‍ എത്തിയവര്‍ ആരോഗ്യപ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി പരാതി. സാങ്കേതിക കാരണങ്ങളാല്‍ വാക്‌സിന്‍ നല്‍കാന്‍ വൈകും എന്നറിയിച്ചതിനെതുടര്‍ന്നാണ് സഹോദരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. കൊണ്ടോട്ടി ചിറയിൽ പി.എച്ച്.സിയിലെ ഒരു വനിത ജീവനക്കാരി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കരിപ്പൂര്‍ പൊലീസ് കേസെടുത്തു

വാക്‌സിന്‍ വിതരണം സാങ്കേതിക കാരണത്താല്‍ വൈകുമെന്നറിയിച്ചപ്പോള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറോട് തട്ടിക്കയറുകയും ഇത് ചോദ്യം ചെയ്തതിന് ആരോഗ്യപ്രവർത്തകരെ മർദിച്ചെന്നുമാണ് പരാതി . വാക്‌സിനെടുക്കാനെത്തിയ കെ കെ മുഹമ്മദ് അലി, കെ കെ അബ്ദുറഹിമാന്‍ എന്നിവർക്കെതിരെയാണ് പരാതി . മര്‍ദ്ദനമേറ്റ ആരോഗ്യപ്രവര്‍ത്തകരായ രാജേഷ്,ശബരി ഗിരീഷ്,രമണി എന്നിവരെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ പരാതിയില്‍ കരിപ്പൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയിലെത്തി ആരോഗ്യപ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്തി

Similar Posts