Kerala
heat alert ,kerala,weather alert ,കനത്ത ചൂട്,കേരളത്തില്‍ ചൂട് കൂടുന്നു,കാലാവസ്ഥ, വേനല്‍മഴ
Kerala

കേരളം കനത്ത ചൂടില്‍; 12 ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

Web Desk
|
2 April 2024 1:00 AM GMT

പൊള്ളുന്ന ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി വേനൽ മഴ ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഉയർന്ന താപനില മാറ്റമില്ലാതെ തുടരുന്നു. 12 ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ദിനംപ്രതി ചൂട് കൂടുന്നതോടെ ചൂടിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പകൽ 12 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. സൂര്യാഘാത ഭീഷണി നിലനിൽക്കുന്നതിനാൽ പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ മുന്നറിയിപ്പുകൾ പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നിർദേശം നൽകുന്നു.

അതേസമയം, പൊള്ളുന്ന ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി വേനൽ മഴ ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു. ഏപ്രിൽ നാല് വരെയാണ് വിവിധ ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിലാണ് ബുധനാഴ്ച വരെ മഴക്ക് സാധ്യത.


Related Tags :
Similar Posts