Kerala
Heavy heat in the state; The health department has issued a warning
Kerala

സംസ്ഥാനത്ത് കനത്ത ചൂട്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

Web Desk
|
17 Feb 2024 1:59 PM GMT

തിരുവനന്തപുരം, പാലക്കാട്, കോട്ടയം, എറണാകുളം ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് ആണ് താപനില.

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാവാതിരിക്കാൻ ജാഗ്രത വേണം. വെയിലത്ത് ജോലി ചെയ്യുന്നവർ രാവിലെ 11 മുതൽ വൈകീട്ട് മൂന്നു വരെ ജോലി സമയം ക്രമീകരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കേരളത്തിൽ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ അനുഭവപ്പെടേണ്ട ചൂടാണ് ഫെബ്രുവരിയിൽ തന്നെ അനുഭവപ്പെടുന്നത്. തിരുവനന്തപുരം, പാലക്കാട്, കോട്ടയം, എറണാകുളം ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് ആണ് താപനില. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയത്.

ദാഹമില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കണം. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി എല്ലാ പി.എച്ച്.സി/സി.എച്ച്.സി മെഡിക്കൽ ഓഫീസർമാർക്കും, താലൂക്ക്/ജില്ലാ/ജനറൽ ആശുപത്രി/മെഡിക്കൽ കോളേജ് സൂപ്രണ്ടുമാർക്കും അടിയന്തിര നിർദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Similar Posts