Kerala
![Heavy rain: Holiday for educational institutions in seven districts tomorrow, latest news malayalam കനത്ത മഴ: ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി Heavy rain: Holiday for educational institutions in seven districts tomorrow, latest news malayalam കനത്ത മഴ: ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി](https://www.mediaoneonline.com/h-upload/2024/07/19/1434125-rrainnn.webp)
Kerala
കനത്ത മഴ: ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
![](/images/authorplaceholder.jpg?type=1&v=2)
29 July 2024 4:37 PM GMT
കണ്ണൂർ ജില്ലയിലെ 3 താലൂക്കുകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്
തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാതലത്തിൽ കനത്ത മഴയുടെ പശ്ചാതലത്തിൽ തൃശൂർ, വയനാട്, പാലക്കാട്, എറണാകുളം, മലപ്പുറം, കോഴിക്കോട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (30-07-2024) അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ കോളജുകള്‍ക്ക് അവധിയില്ല.
ബാക്കിയുള്ള ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുഴുവൻ വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക്/ കോഴ്സുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല.
കണ്ണൂർ ജില്ലയിലെ തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ്, താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.