Kerala
Kerala
കനത്ത മഴ; കൊല്ലം, പത്തനംതിട്ടയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
|1 Aug 2022 3:28 AM GMT
കോന്നി താലൂക്കിലെ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു
പത്തനംതിട്ട: കനത്ത മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട ചിറ്റാറിലും സീതത്തോട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കോന്നി താലൂക്കിലെ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലെ കുളത്തുപ്പുഴ ഉൾപ്പെട്ട് വരുന്ന അഞ്ചൽ ഉപ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി നൽകിയതായി ജില്ലാ കലക്ടർ അറിയിച്ചു.