ഡല്‍ഹിയില്‍ വെള്ളക്കെട്ടില്‍ വീണു രണ്ടുകുട്ടികള്‍ മരിച്ചു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത
|ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്
ഡല്‍ഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത. ഇന്നലെ ഡൽഹിയിലെ വെള്ളക്കെട്ടിൽ വീണ് രണ്ടു കുട്ടികൾ മരിച്ചു. ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്.
88 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ മഴപ്പെയ്ത്തിനാണ് ഡൽഹി ഇന്നലെ സാക്ഷ്യം വഹിച്ചത്. 1936-ന് ശേഷം ആദ്യമായി ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 228 മില്ലിമീറ്റര്‍ മഴ ലഭിച്ചെന്ന് സർക്കാർ അറിയിച്ചു.അടുത്ത 2 ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.ഡൽഹിക്ക് പുറമെ ഹിമാചൽ പ്രദേശ് ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അതേസമയം ഡൽഹി വിമാനത്താവളത്തളെ മേൽക്കൂര തകർന്ന സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
സംഭവത്തിൽ ഡൽഹി പൊലീസും കേസ് എടുത്തിട്ടുണ്ട് .മരണത്തിന് കാരണമായ അനാസ്ഥ വകുപ്പ് പ്രകാരമാണ് കേസ്. ടെർമിനൽ ഒന്നിന്‍റെ പ്രവർത്തനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിട്ടുണ്ട്. അതിനിടെ ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളില്‍ അസാധാരണമായ സര്‍ചാര്‍ജുകള്‍ ഒഴിവാക്കണമെന്ന് വ്യോമയാന മന്ത്രാലയം വിമാന കമ്പനികൾക്ക് നിര്‍ദേശം നൽകി.മേല്‍ക്കൂര തകര്‍ന്ന സംഭവത്തില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉയരുന്നത് തടയുകയാണ് ഉത്തരവിന് പിന്നിലെന്നാണ് വിലയിരുത്തല്‍.