Kerala
Kerala Rain Alert
Kerala

സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നു; മൂന്നു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

Web Desk
|
19 May 2024 1:03 AM GMT

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് നൽകിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്നു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് ആണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് നൽകിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് നൽകിയിട്ടുണ്ട്.

പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിൽ കർശന ജാഗ്രതാ നിർദേശമാണ് നൽകിയിട്ടുള്ളത്. രാത്രി യാത്രയ്ക്കും വിനോദസഞ്ചാരത്തിനും നിയന്ത്രണമുണ്ട്. കടലോര മേഖലകളിലും ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.

അതേസമയം ഇടുക്കി ജില്ലയിൽ അതിതീവ്ര മഴമുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശങ്ങളുമായി ജില്ലാ ഭരണകൂടം രംഗത്ത് എത്തി. റെഡ് അലർട്ട് പിൻവലിക്കും വരെ ജില്ലയിലെ ഖനന പ്രവർത്തനങ്ങൾക്ക് നിരോധനമേർപ്പെടുത്തി. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ മുന്നിൽ കണ്ടാണ് ഉത്തരവ്..

പരക്കെ മഴയുള്ളതിനാൽ വിനോദ സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. മഴ മുന്നറിയിപ്പിനെ തുടർന്ന് താലൂക്കാടിസ്ഥാനത്തിൽ കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി നിയന്ത്രിതമായ അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. മുവാറ്റുപുഴയാറിന്റെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

ഇതിനിടെ കൊച്ചി നഗരത്തില്‍ മഴക്കാലത്തെ വെളളക്കെട്ട് ഒഴിവാക്കാന്‍ കാനകളുടെ ശുചീകരണം കൊച്ചി കോര്‍പറേഷന്‍ വേഗത്തിലാക്കി. മെയ് അവസാനത്തോടെ മഴക്കാലപൂര്‍വ ശുചീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് കോര്‍പറേഷന്‍ സെക്രട്ടറി വി.ചെല്‍സാസിനി മീഡിയവണിനോട് പറഞ്ഞു.

Similar Posts