Kerala
കനത്ത മഴയിൽ കൊല്ലം ജില്ലയിൽ വ്യാപക നാശം; 31 വീടുകൾ ഭാഗികമായി തകർന്നു
Kerala

കനത്ത മഴയിൽ കൊല്ലം ജില്ലയിൽ വ്യാപക നാശം; 31 വീടുകൾ ഭാഗികമായി തകർന്നു

Web Desk
|
15 Nov 2021 1:01 AM GMT

കല്ലട ഡാമിൻറെ ഷട്ടറുകൾ 1.20 മീറ്റർ ഉയർത്തിയിതോടെ കല്ലടയാർ കരകവിഞ്ഞ് ഒഴുകുകയാണ്. മഴക്കെടുതിയിൽ 2 വീടുകൾ പൂർണ്ണമായും തകർന്നു.

കനത്ത മഴയിൽ കൊല്ലം ജില്ലയിൽ വ്യാപക നാശം. 31 വീടുകൾ ഭാഗികമായി തകർന്നു. മഴക്കെടുതി നേരിടാൻ അതീവ ജാഗ്രതയോടെ തയ്യാറെടുക്കണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

ജില്ലയിൽ ഇടവിട്ട് പെയ്ത ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കല്ലട ഡാമിൻറെ ഷട്ടറുകൾ 1.20 മീറ്റർ ഉയർത്തിയിതോടെ കല്ലടയാർ കരകവിഞ്ഞ് ഒഴുകുകയാണ്. മഴക്കെടുതിയിൽ 2 വീടുകൾ പൂർണ്ണമായും തകർന്നു. ജില്ലയിൽ 7 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 74 കുടുംബങ്ങളിലെ 238 അംഗങ്ങൾ ക്യാമ്പുകളിൽ ഉണ്ട്.

കൊല്ലം ചിറ്റുമൂലയിൽ മണ്ണിടിഞ്ഞു. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലായിരുന്നു മണ്ണിടിച്ചിൽ. ആളപായമില്ല. ഓറഞ്ച് അലർട്ടുള്ള ദിവസങ്ങളിൽ എല്ലാവിധ ഖനനങ്ങളും നിരോധിച്ചു. മലയോര പ്രദേശങ്ങളിലും ജലാശയങ്ങളിലും വിനോദ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. മൂന്ന് ദിവസത്തേക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറെടുപ്പുകൾ നടത്തണമെന്ന് കളക്ടർക്ക് ജില്ലയുടെ ചുമതല മന്ത്രി കെ. എൻ. ബാലഗോപാൽ നിർദേശം നൽകി. ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

Related Tags :
Similar Posts