വയനാട്ടിൽ ശക്തമായ മഴ; വടുവഞ്ചാൽ, കടച്ചിക്കുന്ന് മേഖലയിൽ മൂന്ന് മണിക്കൂറിനിടെ പെയ്തത് 100 മില്ലി മീറ്റർ മഴ
|ഇന്ന് ഉച്ചക്ക് ശേഷമാണ് മഴ തുടങ്ങിയത്. നാല് മണി മുതൽ മഴ ശക്തമാകുകയും ചെയ്തു
സുല്‍ത്താന്‍ബത്തേരി: വയനാട്ടിൽ ശക്തമായ മഴ. വടുവഞ്ചാൽ, കടച്ചിക്കുന്ന് മേഖലയിൽ മൂന്ന് മണിക്കൂറിനിടെ 100 മില്ലി മീറ്റർ മഴ പെയ്തു. പ്രദേശത്ത് മലവെള്ളപ്പാചിലിന് സാധ്യതയെന്നാണ് സ്വകാര്യ പഠന ഏജൻസി ആയ ഹ്യുമിന്റെ മുന്നറിയിപ്പ്.
ഇന്ന് ഉച്ചക്ക് ശേഷമാണ് മഴ തുടങ്ങിയത്. നാല് മണി മുതൽ മഴ ശക്തമാകുകയും ചെയ്തു. ഉരുൾപൊട്ടലുണ്ടായ പ്രദേശത്തടക്കം മഴ പെയ്യുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്ന് രാത്രിയിലും വ്യാപക മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ്.
ആലപ്പുഴ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തുടർച്ചയായി മഴ കിട്ടിയ പ്രദേശങ്ങളിൽ, ജാഗ്രത തുടരണമെന്നാണ് നിർദേശം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകളും മുന്നിൽ കണ്ട് മുന്നറിയിപ്പുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.
Watch Video Report