Kerala
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത
Kerala

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

Web Desk
|
9 Dec 2022 4:42 AM GMT

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മാൻദൗസ്‌ തീവ്ര ചുഴലിക്കാറ്റിൽ ഇന്ന് തീരം തൊടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മാൻദൗസ്‌ തീവ്ര ചുഴലിക്കാറ്റിൽ ഇന്ന് തീരം തൊടും.

6 മണിക്കൂറിനുശേഷം ചുഴലിക്കാറ്റായി ശക്തി കുറഞ്ഞു വെള്ളിയാഴ്ച അർധരാത്രിയോടെ തമിഴ്‌നാട് - പുതുച്ചേരി - തെക്കൻ ആന്ധ്രാ പ്രദേശ് തീരാത്തെത്തും. ഇത് പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയിൽ മഹാബലിപുരത്തിനു സമീപത്തുകൂടി മണിക്കൂറിൽ 65 - 75 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.

തമിഴ്നാട്ടിലെ ചെങ്കൽപ്പെട്ട്, വില്ലുപുരം, കാഞ്ചീപുരം ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ തിരുവള്ളൂർ, ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം ജില്ലകളിൽ തീവ്രമഴക്ക് സാധ്യതയുണ്ട്. നാമക്കൽ, തിരുപ്പൂർ, കോയമ്പത്തൂർ, നിലഗിരീസ്, ദിണ്ടുഗൽ, തേനി, മധുരൈ, ശിവഗംഗ, വിരുത് നഗർ, തെങ്കാശി ജില്ലകളിൽ ശക്തികുറഞ്ഞ മഴക്ക് സാധ്യതയുണ്ട്.

റാണിപ്പെട്ട്, വെല്ലൂർ, തിരുപത്താർ, കൃഷ്ണഗിരി, ധർമപുരി, തിരുവണ്ണാമലൈ, കള്ളകുറിച്ചി, അരിയളൂർ, പെരമ്പലൂർ, തിരുച്ചിറപ്പള്ളി, കരൂർ, ഈറോഡ്, സേലം അടക്കമുള്ള സ്ഥലങ്ങളിലും ശക്തി കുറഞ്ഞ മഴക്ക് സാധ്യതയുണ്ട്.


Similar Posts