Kerala
ഇന്നും കനത്ത മഴക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

ഇന്നും കനത്ത മഴക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

Web Desk
|
13 Dec 2022 1:30 AM GMT

തൃശൂരിൽ വ്യാപക കൃഷിനാശം. ചേർപ്പിലെ നെൽവയലുകൾ വെളളത്തിനടിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത. 11 ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിർദേശം. വടക്കൻ തമിഴ്‌നാടിനും തെക്കൻ കർണാടകത്തിനും വടക്കൻ കേരളത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാത ചുഴി തെക്ക് കിഴക്കൻ അറബിക്കടലിൽ പ്രവേശിച്ചേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അതേസമയം, അപ്രതീക്ഷിതമായി പെയ്ത മഴയിൽ തൃശ്ശൂരിൽ വൻ കൃഷി നാശം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ നെൽ കർഷകരുടെ പ്രതീക്ഷകൾ തകർത്തിരിക്കുകയാണ്. ഞാറ് പറിച്ചു നട്ട് മൂന്നും നാലും ദിവസമായ പാടങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. വെള്ളം കെട്ടി നിന്ന് ഞാറ് ചീഞ്ഞതോടെ എന്ത് ചെയ്യാണമെന്ന് അറിയാത്ത അവസ്ഥയിലാണ് തൃശൂർ ചേർപ്പ് പെരിങ്കുളം പടവിലെ കർഷകർ.

Similar Posts