Kerala
സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പുകൾ പിൻവലിച്ചു
Kerala

സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പുകൾ പിൻവലിച്ചു

Web Desk
|
6 Aug 2022 7:33 AM GMT

ഞായറാഴ്ചയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകാനാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയില്ല.

നാളെ കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാവും. ഞായറാഴ്ചയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. ഈ മാസം ഒമ്പത് വരെ ഒറ്റപ്പെട്ട ശക്തമായ മഴ സംസ്ഥാനത്ത് തുടരും.

അതേസമയം, സംസ്ഥാനത്ത് മുല്ലപ്പെരിയാറുൾപ്പെടെ നാല് ഡാമുകൾ തുറന്നിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 പിന്നിട്ടു. റൂൾ കർവ് പരിധിയായ 2382.53ൽ എത്തിയതോടെ ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അപ്പർ റൂൾ കെർവായ ഒരടികൂടി പിന്നിട്ടാൽ ഡാം തുറന്നേക്കും. ഇതിനു മുന്നോടിയായുള്ള ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

പെരിയാറിലെ ജലനിരപ്പിൽ ആശങ്കയില്ലെന്നും മതിയായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ഇടുക്കിക്കു പുറമെ ലോവർ പെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, കുണ്ടള, മൂഴിയാർ ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പെരിങ്ങൽകുത്ത്, ഷോളയാർ, മലങ്കര, മംഗലം, ബാണാസുര സാഗർ ഡാമുകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Similar Posts