Kerala
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; നാളെയും മറ്റന്നാളും വ്യാപക മഴയ്ക്ക് സാധ്യത
Kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; നാളെയും മറ്റന്നാളും വ്യാപക മഴയ്ക്ക് സാധ്യത

Web Desk
|
10 Nov 2022 1:19 AM GMT

അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യത

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യത. നവംബർ 9 മുതൽ 12 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ചു തമിഴ്നാട് - പുതുച്ചേരി തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതിന്‍റെ ഫലമായി കേരളത്തിൽ നവംബർ 12,13 തിയതികളിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Similar Posts