Kerala
Heavy rains: Collector to stop all mining activities in the district
Kerala

കനത്ത മഴ: ജില്ലയിലെ മുഴുവൻ ഖനന പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്ന് കളക്ടര്‍

Web Desk
|
4 July 2023 2:10 PM GMT

  • ബീച്ച്, മറ്റ് ജലാശയങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ മുഴുവൻ ഖനന പ്രവർത്തനങ്ങളും നിർത്തി വെക്കാൻ കലക്ടറുടെ ഉത്തരവിറക്കി. ബീച്ച്, മറ്റ് ജലാശയങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് തൃശ്ശൂർ ജില്ലയിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ മുഴുൻ കോളേജുകൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു.


കനത്ത മഴയിൽ സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധിയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. നാല് വീടുകൾ തകർന്നു. പത്തനതിട്ടയിൽ കിണർ ഇടിഞ്ഞു താണു. ഇടുക്കിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. കോഴിക്കോട് ഇരുവഴഞ്ഞി പുഴയിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു.

കൊടിയത്തൂർ കാരക്കുറ്റി സ്വദേശി ഹുസ്സൻ കുട്ടി 64 ആണ് ഒഴുക്കിൽപ്പെട്ടത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. അട്ടപ്പാടി മുക്കാലിലിയിൽ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. റവന്യൂ മന്ത്രി വിളിച്ച അടിയന്തര യോഗം ആരംഭിച്ചു

Similar Posts