Kerala
Heavy rains, Kerala, Meteorological Center,rain kerala alert,മഴ,ശക്തമായ മഴക്ക് സാധ്യത
Kerala

'ഈ മാസവും അടുത്തമാസവും കേരളത്തെ കാത്തിരിക്കുന്നത് സാധാരണയേക്കാൾ കൂടുതൽ മഴ'; കാലാവസ്ഥാ കേന്ദ്ര ഡയറക്ടർ

Web Desk
|
7 Aug 2024 4:48 AM GMT

ഉരുള്‍പൊട്ടലിന് മുൻപ് വയനാട്ടിൽ അതിശക്തമായ മഴ ലഭിച്ചെന്നും നിത കെ ഗോപാൽ മീഡിയവണിനോട്

തിരുവനന്തപുരം: ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കേരളത്തെ കാത്തിരിക്കുന്നത് സാധാരണയേക്കാൾ കൂടുതൽ മഴയെന്ന് കേരള കാലാവസ്ഥാ കേന്ദ്ര ഡയറക്ടർ നിത കെ ഗോപാൽ. അധികമഴയ്ക്ക് കാരണം കടലിലെ താപനില കുറയുന്ന ലാലിനാ പ്രതിഭാസമാണെന്നും നിത മീഡിയവണിനോട് പറഞ്ഞു.

ആഗസ്റ്റ് പകുതിയോടെ ലാലിന കേരളത്തിൽ എത്തും. നിലവിൽ പ്രളയ സാധ്യത ഇല്ലെങ്കിലും മുന്നറിയിപ്പ് തുടരണം. മുന്നൊരുക്കങ്ങളും മുന്നറിയിപ്പുകളും കൊണ്ട് ഏത് സാഹചര്യവും നമുക്ക് നേരിടാനാകുമെന്നും ഡയറക്ടർ പറഞ്ഞു.

വയനാട്ടിലെ ഉരുൾപൊട്ടലിന് മഴ ഉൾപ്പെടെ കാരണങ്ങൾ പലതാണ്. അപകടത്തിന് മുൻപ് വയനാട്ടിൽ അതിശക്തമായ മഴ ലഭിച്ചെന്നും നിത കെ ഗോപാൽ പറഞ്ഞു.


Related Tags :
Similar Posts