Kerala
kerala news,kerala news live,kerala rain,kerala rain update,kerala headlines,kerala,kerala rains,kerala rain alert,local kerala news,rain in kerala,kerala monsoon rain,heavy rain in kerala,monsoon rain in kerala,kerala monsoon,rains in kerala,rain alert,rain alert kerala,kerala rain news today,കാലര്‍ഷം,കനത്തമഴ,
Kerala

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Web Desk
|
7 July 2023 1:25 AM GMT

കണ്ണൂരും കാസർകോടും റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നു. കണ്ണൂരും കാസർകോടും റെഡ് അലർട്ടും എറണാകുളം മുതൽ വയനാട് വരെ ഓറഞ്ച് അലർട്ടും മലപ്പുറം മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിലാണ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കോട്ടയം, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.അതേസമയം, കേരളത്തിൽ അതിതീവ്ര മഴയ്ക്ക് ഇന്ന് മുതൽ ശമനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമോ അതിശക്തമോ ആയ മഴയാണ് പ്രതീക്ഷിക്കുന്നത്.കനത്ത മഴ തുടരുന്ന മലയോര, തീരദേശ മേഖലകളിൽ ജാഗ്രത തുടരണം. നാളെ മുതൽ മഴയുടെ ശക്തി കുറയാനാണ് സാധ്യത.

കണ്ണൂർ പാനൂർ ചെറുപ്പറമ്പിൽ പുഴയിൽ കുളിക്കാനിറങ്ങിയ ഒഴുക്കിൽപെട്ട് കാണാതായ കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് വടകരയില്‍ പതിനാറുകാരന്‍ വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു.

കനത്ത മഴയ്ക്കിടെ കണ്ണൂർ പാനൂർ ചെറുപ്പറമ്പിൽ പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ച് സുഹൃത്തുക്കളിൽ രണ്ട് പേരെ ഒഴുക്കിൽപ്പെട്ട് കാണാതായി. ജാതിക്കോട്ടം സ്വദേശി സഫാദിന്റെ മൃതദേഹം കണ്ടെത്തി... ഫാദിനൊപ്പം കുളിക്കാനിറങ്ങിയ സിനാനെയും കാണാതായി.. സിനാനിനായി തെരച്ചിൽ നടത്തിയെങ്കിലും മഴയും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് തടസമായി.... കോഴിക്കോട് വടകരയില്‍ പതിനാറുകാരന്‍ വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു.മണിയൂര്‍ കടയക്കുടി ഹമീദിന്റെ മകന്‍ നിഹാല്‍ ആണ് മരിച്ചത്.

കോഴിക്കോട് ചാലിയത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ 5 പേരുള്ള തോണി കടലിൽ കുടുങ്ങി..കൊച്ചിയിൽ നിന്നെത്തിയ കോസ്റ്റ് ഗാർഡ് സംഘമാണ് ഇവരെ രക്ഷപ്പെടുത്തിയത്.

കൊല്ലം ജില്ലാ ജയിലിന് സമീപം ആൽമരത്തിന്റെ ശിഖരം മഴയത്ത് ഒടിഞ്ഞുവീണ് അപകടമുണ്ടായി. കാറും ഓട്ടോറിക്ഷയും സ്കൂട്ടറും മരത്തിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രകാരന് പരിക്കേറ്റു. കരുനാഗപ്പള്ളിയിൽ ഇടക്കുളങ്ങരയിൽ റോഡിന് കുറുകയുള്ള തോട് കരകവിഞ്ഞൊഴുകി. നൂറോളം വീടുകളിൽ വെള്ളം കയറി. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ 13,14 ഡിവിഷനും തൊടിയൂർ പഞ്ചായത്തിലെ 25 വാർഡിലെയും വീടുകളിലാണ് വെള്ളം കയറിയത്.

തിരുവനന്തപുരം വർക്കല ഇടവ മാന്തറയിൽ ഓട്ടോ കടലിൽ വീണ് ഡ്രൈവറെ കാണാതായി....പാറക്കെട്ടുകൾക്കിടയിൽ 50 അടിയോളം താഴ്ചയിലേക്കാണ് ഓട്ടോ വീണത്.

Similar Posts