സിനിമയിലെ പുഴുക്കുത്തുകളെ പുറത്തെത്തിക്കണം; സർക്കാർ ശക്തമായ നിലപാട് എടുത്തുവെന്ന് എ.കെ ബാലൻ
|വിശദീകരിച്ചതിന് അപ്പുറം മറ്റൊന്നും പറയാനില്ലെന്ന് മന്ത്രി സജി ചെറിയാൻ
കൊച്ചി: സിനിമയിലെ പുഴുക്കുത്തുകളെ കണ്ടുപിടിച്ച് നിയമത്തിന്റെ മുന്നിൽകൊണ്ടുവരാൻ ശക്തമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് മുൻമന്ത്രിയും സി.പി.എം നേതാവുമായ എ.കെ ബാലൻ. പ്രശ്നം പരിഹരിക്കാനുള്ള മാർഗം ഹൈക്കോടതിയുടെ ഇടപെടലാണ്.
നിലവിൽ നിയമപരവും സാങ്കേതികപരമായപ്രശ്നങ്ങളും സർക്കാറിന് മുന്നിലുണ്ട്. ഈ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ ഇടാൻ പറ്റില്ല. ഇത് ഉമ്മൻചാണ്ടി കേസിൽ കോടതി കൃത്യമായി പറഞ്ഞിട്ടുണ്ട്. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് വന്നാൽ മാത്രമെ എഫ്.ഐ.ആർ ഇടാൻ പറ്റുള്ളുവെന്നും ബാലൻ പറഞ്ഞു. കോടതി ഇടപെടൽ ഉണ്ടായതോടെ അടുത്ത മാസം പത്തോടെ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വിശദീകരിച്ചതിന് അപ്പുറം മറ്റൊന്നും പറയാനില്ലെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. ഇനി അതിൽ തീരുമാനിക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം പറഞ്ഞു.