Kerala
ഹേമ കമ്മിറ്റി റിപ്പോർട്ട്; കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു
Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട്; കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

Web Desk
|
16 Nov 2024 12:19 PM GMT

18 കേസുകളിൽ പ്രതികളെ കണ്ടെത്താൻ അന്വേഷണം നടക്കുന്നുവെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുണ്ടായ ആരോപണങ്ങളിലെടുത്ത കേസുകളിൽ പ്രതികളെ കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്ന്​ സത്യവാങ്മൂലത്തിൽ പറഞ്ഞു.

18 കേസുകളിൽ പ്രതികളെ കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ട്. എട്ടു കേസുകളിലെ പ്രതികളുടെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് എഡ‍ിജിപിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ 10 സംഭവങ്ങളിൽ പ്രാഥമിക അന്വേഷണം നടത്തുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.

Similar Posts