Kerala
തൃശൂരിൽ വീണ്ടും മത്തിച്ചാകര; കുട്ടകൾ നിറച്ച് മടങ്ങി നാട്ടുകാർ
Kerala

തൃശൂരിൽ വീണ്ടും മത്തിച്ചാകര; കുട്ടകൾ നിറച്ച് മടങ്ങി നാട്ടുകാർ

Web Desk
|
17 Nov 2024 11:04 AM GMT

പ്രതിഭാസം കടലിനടിയിൽ ചൂട് കൂടുന്നതിനാലെന്ന് വിശദീകരണം

തൃശൂർ: സംസ്ഥാനത്ത് വീണ്ടും മത്തിച്ചാകര. എടക്കഴിയൂർ പഞ്ചവടി ബീച്ചിലാണ് മത്തികൾ കൂട്ടത്തോടെ കരയ്ക്കടിഞ്ഞത്. കടലിനടിയിലെ ചൂട് കൂടുന്നതിനാലാണ് മത്തികൾ കരയ്ക്കടിയുന്നതെന്നാണ് പ്രതിഭാസത്തെക്കുറിച്ചുള്ള വിശദീകരണം.

രാവിലെ പത്തോടെ കുട്ടകളുമായി എത്തിയ നിരവധി പേർ കുട്ട നിറച്ചാണ് മടങ്ങിയത്. സംസ്ഥാനത്ത് ഈ വർഷം മാത്രം പത്തിന് മുകളിൽ തവണയാണ് മത്തി ചാകരയുണ്ടാകുന്നത്.

Similar Posts