Kerala
ശബരിമല തീർഥാടകർക്ക് ആശ്വാസം; പമ്പയിൽ ചെറുവാഹനങ്ങൾക്ക് പാർക്കിങ് അനുവദിച്ച് ഹൈക്കോടതി
Kerala

ശബരിമല തീർഥാടകർക്ക് ആശ്വാസം; പമ്പയിൽ ചെറുവാഹനങ്ങൾക്ക് പാർക്കിങ് അനുവദിച്ച് ഹൈക്കോടതി

Web Desk
|
12 Nov 2024 5:32 PM GMT

തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച ഹരജി തീർപ്പാക്കിയാണ് ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്

കൊച്ചി: ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് പമ്പയിൽ ചെറുവാഹനങ്ങൾക്ക് താൽക്കാലിക പാർക്കിങ് അനുവദിച്ച് ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച ഹരജി തീർപ്പാക്കിയാണ് ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. പമ്പയിൽ ഹിൽടോപ്പിലും ചക്കുപാലം രണ്ടിലും കാറുകളടക്കമുള്ള ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാനാണ് അനുമതി.

ഗതാഗതക്കുരുക്കോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായാൽ നിയന്ത്രണമേർപ്പെടുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്താൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കനത്ത പിഴ ഈടാക്കണമെന്നും വാഹനം നീക്കം ചെയ്യണമെന്നുമാണ് നിർദേശം.

ദേവസ്വവും പൊലീസും സംയുക്തമായി പാർക്കിങ് നിയന്ത്രിക്കണമെന്നും കോടതി നിർദേശിച്ചു. തിരക്കൊഴിവാക്കാനും തീർഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താനും വിവിധ വകുപ്പുകൾക്ക് കോടതി നിർദേശം നൽകുകയും ചെയ്തു. 2018 മുതൽ മണ്ഡലകാലത്ത് പമ്പയിലേയ്ക്ക് ചെറുവാഹനങ്ങൾ കടത്തിവിട്ടിരുന്നില്ല.

Similar Posts