Kerala
ഷാജൻ സ്കറിയ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി
Kerala

ഷാജൻ സ്കറിയ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി

Web Desk
|
25 Aug 2023 7:03 AM GMT

വീഴ്ച വരുത്തിയാൽ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നും ഹൈക്കോടതി

കൊച്ചി: മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്‌കറിയ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. രാവിലെ നിലമ്പൂർ എസ്എച്ച്ഒയ്ക്ക് മുന്നിൽ ഹാജരാകണമെന്നാണ് കോടതി നിർദേശം. വീഴ്ച വരുത്തിയാൽ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ മാസം 17 ന് ഹാജരാകണമെന്നായിരുന്നു കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നത്.

Similar Posts