Kerala
കൊച്ചിയിലെ കാനകൾ സ്ലാബിടുന്നുവെന്ന് കോർപ്പറേഷൻ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി
Kerala

കൊച്ചിയിലെ കാനകൾ സ്ലാബിടുന്നുവെന്ന് കോർപ്പറേഷൻ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി

Web Desk
|
21 Nov 2022 10:27 AM GMT

മൂന്ന് വയസ്സുകാരൻ കാനയിൽ വീണതിനെ തുടർന്ന് ഹൈക്കോടതി നേരത്തെ കോർപ്പറേഷനെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.

കൊച്ചി: നഗരത്തിലെ കാനകൾ സ്ലാബിടുന്നുവെന്ന് കോർപ്പറേഷൻ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കലക്ടറുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി ഈ മാസം 30നകം റിപ്പോർട്ട് നൽകണം. കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പും സഹകരിച്ച് പ്രവർത്തിക്കണം. കമ്പനികളുടെ സി.എസ്.ആർ ഫണ്ട് കാനകളിൽ ജോലി നടത്താൻ ഉപയോഗിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് നിർദേശിച്ചു.

മൂന്ന് വയസ്സുകാരൻ കാനയിൽ വീണതിനെ തുടർന്ന് ഹൈക്കോടതി നേരത്തെ കോർപ്പറേഷനെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. രണ്ടാഴ്ചക്കകം പണി പൂർത്തിയാക്കാൻ കോടതി നിർദേശിച്ചതിനെ തുടർന്ന് കോർപ്പറേഷൻ സ്ലാബിടൽ പ്രവൃത്തി ആരംഭിച്ചിരുന്നു.

ഈ മാസം 17-നാണ് കൊച്ചി പനമ്പിള്ളി നഗറിൽ തുറന്നിട്ടിരിക്കുന്ന കാനയിൽ വീണ് മൂന്നു വയസുകാരന് പരിക്കേറ്റത്. ഡ്രൈനേജിന്റെ വിടവിലേക്ക് വീണ കുട്ടിയെ അമ്മ പിടിച്ചുകയറ്റുകയായിരുന്നു.

Similar Posts