Kerala
High Court
Kerala

അഴിമതിയെന്ന് സംശയം; ആലുവ മണപ്പുറത്തെ അഖിലേന്ത്യാ പ്രദർശന കരാർ ഹൈക്കോടതി റദ്ദാക്കി

Web Desk
|
16 Feb 2024 5:23 PM GMT

39 ലക്ഷം രൂപ കുറച്ച് ബംഗളൂരു കമ്പനിക്ക് നൽകിയ കരാറാണ് റദ്ദാക്കിയത്

കൊച്ചി: ആലുവ മണപ്പുറത്തെ അഖിലേന്ത്യാ പ്രദർശനം ബാംഗ്ലൂർ ആസ്ഥാനമായ കമ്പനിക്ക് കരാർ നൽകിയത് ഹൈക്കോടതി റദ്ദാക്കി. കൊല്ലം സ്വദേശി നൽകിയ ഹർജിയിൽ ആലുവ മുനിസിപ്പാലിറ്റിയുടെ നടപടിയാണ് കോടതി റദ്ദാക്കിയത്. കൂടിയ തുകയ്ക്ക് ടെണ്ടർ എടുത്ത കൊല്ലം സ്വദേശിയെ ഒഴിവാക്കിയാണ് കരാർ നൽകിയിരുന്നത്.

ഒരു കോടി 16 ലക്ഷം രൂപയ്ക്ക് ആയിരുന്നു കൊല്ലം സ്വദേശി കരാർ നേടിയത്. എന്നാൽ തുക കൃത്യ സമയത്ത് നഗരസഭയിൽ നൽകിയില്ലെന്ന് പറഞ്ഞു കരാർ ബാംഗ്ലൂർ കമ്പനിക്ക് കൈമാറി. 77 ലക്ഷം രൂപയ്ക്കാണ് പുതിയ കരാർ നൽകിയത്. 39 ലക്ഷം രൂപ കുറച്ചായിരുന്നു ഈ കരാർ. ഈ നടപടിയിൽ അഴിമതി സംശയിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. വിഷയത്തിൽ മുൻസിപ്പാലിറ്റിയ്ക്കും ഉദ്യോഗസ്ഥർക്കും എതിരെ അന്വേഷണം നടത്താനും സർക്കാറിനോട്‌ ഹൈക്കോടതി ഉത്തരവിട്ടു. അഴിമതി കണ്ടെത്തിയാൽ ക്രിമിനൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.



Similar Posts