Kerala
High Court cancels PSC list related to appointment of KSEB meter readers
Kerala

കെ.എസ്.ഇ.ബി മീറ്റർ റീഡർ നിയമനവുമായി ബന്ധപ്പെട്ട പി.എസ്.സി ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കി

Web Desk
|
21 Nov 2023 9:45 AM GMT

യോഗ്യരായ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി നിയമനം വീണ്ടും നടത്താനാണ് കോടതി ഉത്തരവ്

കൊച്ചി: കെ.എസ്.ഇ.ബി മീറ്റർ റീഡർ നിയമനവുമായി ബന്ധപ്പെട്ട പി.എസ്.സി ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കി. യോഗ്യരായ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി നിയമനം വീണ്ടും നടത്താനാണ് കോടതി ഉത്തരവ്. 100 ലധികം പേരെ നിയമിച്ച കെ. എസ്.ഇ.ബി നടപടിയാണ് റദ്ദാക്കിയത്. ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സി.എസ് സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് റദ്ദാക്കിയത്.

യോഗ്യതയുണ്ടായിട്ടും നിയമനത്തിൽ പരിഗണിക്കാത്തതിനെതിരെ തൃശൂർ സ്വദേശി മുഹമ്മദ് മുഹമ്മദ് നയിം കൊല്ലം സ്വദേശി നിസാമുദ്ദീൻ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഈ രണ്ടുപേർക്കും എൻ.ടി.വി.സി സർട്ടിഫിക്കേറ്റുണ്ട്. ഇവരെ നിയമിക്കാതെ ഡിപ്‌ളോമയും ഡിഗ്രിയും ഉൾപ്പടെയുള്ളവരെയാണ് നിയമിച്ചത്. അതുകൊണ്ട് തന്നെ എൻ.ടി.വി.സി സർട്ടിഫിക്കറ്റുള്ളവരെ പരിഗണിക്കാത്തത് കോടതി ചോദ്യം ചെയ്തു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ലിസ്റ്റ് റദ്ദാക്കിയത്.

Similar Posts