Kerala
സാങ്കേതിക സര്‍വ്വകലാശാലയുടെ എഞ്ചിനീയറിങ് പരീക്ഷകള്‍ ഹൈക്കോടതി റദ്ദാക്കി
Kerala

സാങ്കേതിക സര്‍വ്വകലാശാലയുടെ എഞ്ചിനീയറിങ് പരീക്ഷകള്‍ ഹൈക്കോടതി റദ്ദാക്കി

Web Desk
|
27 July 2021 2:08 PM GMT

പരീക്ഷ ഓൺലൈനാക്കണമെന്നാവശ്യപ്പെട്ട് എട്ടു വിദ്യാർത്ഥികൾ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്.

സാങ്കേതിക സർവ്വകലാശാല നടത്തിയ എഞ്ചിനീയറിംഗ് ഒന്ന്, മൂന്ന് സെമസ്റ്റർ പരീക്ഷകൾ ഹൈക്കോടതി റദ്ദാക്കി. പരീക്ഷ ഓൺലൈനാക്കണമെന്നാവശ്യപ്പെട്ട് എട്ടു വിദ്യാർത്ഥികൾ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷകളാണ് റദ്ദാക്കിയത്.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി പരീക്ഷ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ സാങ്കേതിക സര്‍വ്വകലാശാലയ്ക്ക് കോടതി നിര്‍ദേശം നല്‍കി. അവശേഷിക്കുന്ന പരീക്ഷകള്‍ യു.ജി.സിയുടെ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം നടത്താനാണ് നിര്‍ദേശം.

അതേസമയം, കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ നാളെ നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചതായി സാങ്കേതിക സര്‍വ്വകലാശാല അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഒന്ന്, മൂന്ന് സെമസ്റ്ററുകളിലായി മൂന്ന് പരീക്ഷകള്‍ നടത്തിയിരുന്നു. ഇവ മൂന്നും റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Similar Posts