Kerala
High Court criticizes Sabu Jacobs plea to provide security for arikkomban,
Kerala

അരിക്കൊമ്പന് സുരക്ഷ ഒരുക്കണമെന്ന സാബു ജേക്കബിന്‍റെ ഹരജിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി

Web Desk
|
31 May 2023 6:52 AM GMT

തമിഴ്‌നാട് സർക്കാർ അരിക്കൊമ്പനെ ഉപദ്രവിക്കുകയാണ്. തുമ്പിക്കയ്യിലടക്കം പരിക്കേറ്റ സാഹചര്യത്തിൽ അരിക്കൊമ്പനെ കേരളത്തിലേക്ക് മാറ്റി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് സാബു എം. ജേക്കബ് ഹൈക്കോടതിയെ സമീപിച്ചത്

കൊച്ചി: അരിക്കൊമ്പന് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കമ്പിന് ഹൈക്കോടതിയുടെ വിമർശനം. 'ആനയെ പിടികൂടി തമിഴ്‌നാട്ടിലെ ഉൾക്കാട്ടിൽ വിടുമെന്നല്ലേ വനംവകുപ്പ് പറഞ്ഞത്. പിന്നെ എന്തിനാണ് ആനയെ കേരളത്തിലേക്ക് മാറ്റുന്നത്. ഹരജിയുടെ സത്യസന്ധതയിൽ സംശയമുണ്ട്'. കോടതി പറഞ്ഞു.



തമിഴ്‌നാട് സർക്കാർ അരിക്കൊമ്പനെ ഉപദ്രവിക്കുകയാണ്. തുമ്പിക്കയ്യിലടക്കം പരിക്കേറ്റ സാഹചര്യത്തിൽ അരിക്കൊമ്പനെ കേരളത്തിലേക്ക് മാറ്റി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് സാബു എം. ജേക്കബ് ഹൈക്കോടതിയെ സമീപിച്ചത്.


അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണം,ആവശ്യമായ ചികിത്സ നൽകണം തുടങ്ങിയവയാണ് ഹരജിയിലെ പ്രധാന ആവശ്യം. 'അരിക്കൊമ്പന്റെ തുമ്പിക്കൈക്ക് പരിക്കേറ്റെന്ന് മാധ്യമ വാർത്തകളിൽ നിന്ന് അറിഞ്ഞു. ആനയുടെ ജീവന് ഭീഷണിയുണ്ടാകുന്ന തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ കോടതി ഇടപെടണമെന്നും ഹരജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. കുംങ്കി ആനകളെ ഉപയോഗിച്ച് അരിക്കൊമ്പനെ മാറ്റാൻ തമിഴ്നാട് വനംവകുപ്പ് ശ്രമം നടത്തുന്നുണ്ട്. ഈ സമയത്ത് അരിക്കൊമ്പന് അപകടം പറ്റാൻ സാധ്യത ഉള്ളതിനാൽ ഹൈക്കോടതി ഉടൻ ഇടപെടണമെന്നും കേരള വനം വകുപ്പിന് ചുമതല കൈമാറണ'മെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.


Similar Posts