Kerala
തൊണ്ടി മുതലിൽ കൃത്രിമം; ആൻറണി രാജുവിനെതിരെ വിചാരണ നടപടികൾ നീണ്ടു പോയത് ഗൗരവതരമെന്ന് ഹൈക്കോടതി
Kerala

തൊണ്ടി മുതലിൽ കൃത്രിമം; ആൻറണി രാജുവിനെതിരെ വിചാരണ നടപടികൾ നീണ്ടു പോയത് ഗൗരവതരമെന്ന് ഹൈക്കോടതി

Web Desk
|
27 July 2022 6:46 AM GMT

ഹരജി നിലനിൽക്കില്ലെന്ന സർക്കാർ വാദം കോടതി തള്ളി

കൊച്ചി: തൊണ്ടി മുതലിൽ കൃത്രിമം കാണിച്ച കേസിൽ മന്ത്രി ആൻറണി രാജുവിനെതിരെ വിചാരണ നടപടികൾ നീണ്ടു പോയതിനെതിരെ ഹൈക്കോടതി. വിചാരണ നീണ്ടുപോയത് ഗൗരവതരമെന്ന് കോടതി നിരീക്ഷിച്ചു. വിചാരണ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സമർപിച്ച ഹരജിയിലാണ് കോടതി നിരീക്ഷണം. കേസെങ്ങനെ ഇത്രയും നീണ്ടുപോയെന്നും കോടതി ചോദിച്ചു.

പൊതുജനങ്ങൾക്ക് ഇത്തരം വിഷയങ്ങളിൽ നിയമാനുസൃതമായി ഇടപെടാമെന്നും കോടതി. ഹരജി നിലനിൽക്കില്ലെന്ന സർക്കാർ വാദം കോടതി തള്ളി. തൊണ്ടി മുതലിൽ ക്യത്രിമം കാട്ടിയെന്ന കേസിലെ വിചാരണ വേഗത്തിലാക്കണമെന്ന ഹരജി നാളെ പരിഗണിക്കാൻ മാറ്റി.

Similar Posts