Kerala
KSU files petition against SFI candidate
Kerala

കേരളവർമ്മ തെരഞ്ഞെടുപ്പ്: യഥാർഥ ടാബുലേഷൻ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

Web Desk
|
9 Nov 2023 3:53 PM GMT

വോട്ടെടുപ്പിൽ ക്രമക്കേടുകൾ നടന്നെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർഥിയായ ശ്രീക്കുട്ടന്റെ ആവശ്യം

കൊച്ചി: കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ യഥാർഥ ടാബുലേഷൻ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. സ്‌ട്രോങ്‌റൂമിൽ സൂക്ഷിച്ച രേഖകൾ ഹാജരാക്കാനാണ് കോടതിയുടെ നിർദേശം. ടാബുലേഷൻ രേഖകളുടെ പകർപ്പ് റിട്ടേണിങ് ഓഫീസർ കോടതിയിൽ ഹാജരാക്കി. ചെയർമാൻ സ്ഥാനത്തേക്ക് എസ്.എഫ്.ഐ വിജയം ചോദ്യം ചെയ്തുള്ള കെഎസ്‌യു ഹരജി കോടതി വിധി പറയാൻ മാറ്റി.

തെരഞ്ഞെടുപ്പിനെ കുറിച്ച് പരാതി ഉണ്ടെങ്കിൽ കോടതിയെ അല്ല, വൈസ് ചാൻസിലറെയാണ് സമീപിക്കേണ്ടതെന്ന് സർവകലാശാല നിലപാടെടുത്തു. വോട്ടെടുപ്പിൽ ക്രമക്കേടുകൾ നടന്നെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർഥിയായ ശ്രീക്കുട്ടന്റെ ആവശ്യം.



Similar Posts