Kerala
Kerala
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം പണമായി തന്നെ നൽകണം; കൂപ്പൺ അംഗീകരിക്കില്ല: ഹൈക്കോടതി
|21 Aug 2023 1:31 PM GMT
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം കൃത്യസമയത്ത് നൽകണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും അത് പാലിക്കാത്തതിൽ കോടതി കടുത്ത അതൃപ്തി അറിയിച്ചു.
കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം വൈകുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. ശമ്പളം പണമായി തന്നെ നൽകണമെന്നും കൂപ്പൺ അംഗീകരിക്കില്ലെന്നും കോടതി പറഞ്ഞു. ധനസഹായം എന്തിനാണ് വൈകിപ്പിക്കുന്നതെന്ന് സർക്കാരിനോട് കോടതി ചോദിച്ചു.
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം കൃത്യസമയത്ത് നൽകണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും അത് പാലിക്കാത്തതിൽ കോടതി കടുത്ത അതൃപ്തി അറിയിച്ചു. സംസ്ഥാനം മുഴുവൻ ഓണാഘോഷത്തിലേക്ക് കടക്കുമ്പോഴും കെ.എസ്.ആർ.ടി.സി ജീവനക്കാർ ശമ്പളമില്ലാതെ വലയുകയാണ്. സർക്കാർ സഹായമില്ലാതെ ശമ്പളം നൽകാനാവില്ല. പിന്നെ എന്തിനാണ് ധനസഹായം വൈകിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു. ശമ്പള വിതരണവുമായി ബന്ധപ്പെട്ട ഹരജി കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.